വെള്ളിമൂങ്ങയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം സംവിധായകന്‍ ജിബു ജേക്കബ് -ബിജു മേനോന്‍ കൂട്ടകെട്ട് വീണ്ടും ഒന്നിക്കുന്നു. ബിജു-ജിബു കൂട്ടകെട്ടിലെത്തുന്ന ആദ്യരാത്രിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. നാട്ടിന്‍പുറം പശ്ചാത്തലമാക്കി പുറത്തിറങ്ങിയ പോസ്റ്ററില്‍ ഗംഭീരമേക്കോവറിലാണ് ബിജു മേനോന്‍. മുണ്ടുടുത്ത് നാട്ടുപ്രമാണി ലുക്കിലുള്ള ബിജു മോനോനോടൊപ്പം മനോജ് ഗിന്നസും പ്രത്യക്ഷപ്പെടുന്നു.
പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ മികച്ച സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് 'ആദ്യരാത്രി'യുടെ നിര്‍മ്മാണം. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
വട്ടക്കായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന 'മുല്ലക്കര' എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു എന്ന് കുറിച്ചുകൊണ്ടാണ്ടാണ് സംവിധായകന്‍ ജിബു ജേക്കബ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.മനോജ് ഗിന്നസ്, അജു വര്‍ഗീസ്, വിജയരാഘവന്‍, ബിജു സോപാനം, സ്‌നേഹ, വീണ നായര്‍, ശോഭ, സ്റ്റെല്ല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
