നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെ മര്‍ദിച്ച സംഭവം; റോഷന്‍ ആന്‍ഡ്രൂസിനെതിരെ ഫിലം ചേംബര്‍ രംഗത്ത്; റോഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കില്ലെന്നും സംഘടന

Malayalilife
നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെ മര്‍ദിച്ച സംഭവം; റോഷന്‍ ആന്‍ഡ്രൂസിനെതിരെ ഫിലം ചേംബര്‍ രംഗത്ത്; റോഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കില്ലെന്നും സംഘടന

നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെ മര്‍ദിച്ച സംഭവത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ ഫിലിം ചേംബര്‍. റോഷന്‍ ആന്‍ഡ്രൂസിന്റെ അക്രമത്തെ അപലപിച്ച് ഫിം ചേബര്‍ പത്രക്കുറിപ്പുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ ആല്‍വിന്‍ ആന്റണിയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും റോഷന്‍ ആന്‍ഡ്രൂസിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി.

പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നം ആക്രമത്തിലേക്ക് റോഷന്‍ എത്തിച്ചെന്നും റോഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു. പപരാതിയില്‍ നടപടി വേഗത്തിലാക്കുമെന്ന് ഡി ജി പി ഉറപ്പ് നല്‍കി. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി ഇന്നലെയാണ് പരാതിപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താന്‍ ആണെന്നുമായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതികരണം.

സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷന്‍ ആന്‍ഡ്യൂസിന് ഇഷ്ടപ്പെട്ടില്ല.  ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമായതെന്നാണ് ആല്‍വിന്‍ ആന്റണി ആരോപിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് നവാസുമൊത്ത് വീട്ടില്‍ കയറി വന്ന റോഷന്‍ ആന്‍ഡ്രൂസ് ആദ്യം ഭീഷണിപ്പെടുത്തി.

അതിനു വഴങ്ങാതെ വന്നതോടെ പുറത്തുകാത്തു നിന്നിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുളളിലേക്ക് വിളിപ്പിച്ച്  തന്റെ സുഹൃത്തായ ഡോ ബിനോയ് അടക്കമുളളവരെ മര്‍ദിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. 

film chamber against roshan Andrews

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES