Latest News

ഫഹദിന് ഡേറ്റിന്റെ പ്രശ്‌നം; ലോകേഷ് രജനീകാന്ത് ചിത്രം കൂലിയിലെ വേഷം വേണ്ടെന്ന് വച്ച് നടന്‍;  നടനായി നിര്‍മ്മാതാക്കള്‍ കണ്ടിരുന്നത് നിര്‍ണായക വേഷം

Malayalilife
ഫഹദിന് ഡേറ്റിന്റെ പ്രശ്‌നം; ലോകേഷ് രജനീകാന്ത് ചിത്രം കൂലിയിലെ വേഷം വേണ്ടെന്ന് വച്ച് നടന്‍;  നടനായി നിര്‍മ്മാതാക്കള്‍ കണ്ടിരുന്നത് നിര്‍ണായക വേഷം

ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം 'കൂലി'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഹൈദരാബാദില്‍ സിനിമയുടെ കഴിഞ്ഞ ആഴ്ച ആരംഭിച്ച ചിത്രീകരണത്തില്‍ രജനികാന്തും ശ്രുതി ഹാസനും പങ്കുചേര്‍ന്നിരുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളാരൊക്കെ ആയിരിക്കുമെന്ന് വിവരങ്ങളെത്തിയിട്ടെല്ലെങ്കിലും ഫഹദ് ചിത്രത്തിലെത്തുമെന്ന് ആദ്യമേ റിപ്പോര്‍ട്ട് വന്നിരുന്നു,

എ്ന്നാല്‍ കൂലിയില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്‍മാറിയതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഡേറ്റ് ക്‌ളാഷാണ് പിന്‍മാറ്റത്തിന് കാരണം. രജനികാന്ത് - ടി. ജെ . ജ്ഞാനവേല്‍ ചിത്രം വേട്ടയനില്‍ ഫഹദ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കമല്‍ഹാസന്‍, ലോകേഷ് കനകരാജ് ചിത്രം വിക്രത്തില്‍ അമര്‍ എന്ന ശക്തമായ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചതാണ്.ഹൈദരാബാദില്‍ കൂലിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

മലയാളത്തില്‍ ഓടും കുതിര ചാടും കുതിരയാണ് ഫഹദിന്റെ പുതിയ പ്രോജക്ട് . അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. കുഞ്ചാക്കോ ബോബനൊപ്പം ഫഹദ് അഭിനയിക്കുന്ന അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബോഗയ്ന്‍ വില്ല ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇടവേളയ്ക്കുശേഷം ജ്യോതിര്‍മയി അഭിനയരംഗത്തേക്ക് എത്തുന്ന ചിത്രം കൂടിയാണ് ബോഗയ്ന്‍വില്ല. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഉദയ പിക്‌ചേഴ്‌സും സംയുക്തമായാണ് നിര്‍മ്മാണം.

38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. അനിരുദ്ധ് സംഗീതം നിര്‍വഹിക്കും. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയേറ്ററുകളില്‍ എത്തിയേക്കും

fahadh faasil coolie updates

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES