മലയാള സിനിമയിലെ പവര്‍ കപ്പിളാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലാത്ത ഇരുവരും പങ്ക് വക്കുന്ന വിശേഷങ്ങളൊെേക്കയും ഏറെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോളിതാ യൂറോപ്പില്‍ ട്രിപ്പിലാണ് താരദമ്പതികളെന്ന് സൂചന നല്കുന്ന ചിത്രങ്ങളാണ് നസ്രിയയുടെ ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നത്.
മാത്രമല്ല നസ്രിയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെ ഫഹദിന്റെ വിദ്യാഭ്യാസ യോഗ്യതയും ചര്‍ച്ചയാവുകയാണ്.'ഒരു ഡിഗ്രി നേടാനുള്ള അവസാന ശ്രമം' എന്നാണ് ഫഹദിന്റെ ചിത്രത്തോടൊപ്പം നസ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.ബാഴ്സിലോണ സിനിമാ സ്‌കൂള്‍ ആന്റ് ആക്ടേഴ്സ് സ്റ്റുഡിയോയുടെ മുന്നിലാണ് ഫഹദ് നില്‍ക്കുന്നത്.
നസ്രിയയുടെ സ്റ്റോറിക്ക് പിന്നാലെ ഫഹദ് അമേരിക്കയിലെ പഠനം പൂര്‍ത്തിയാക്കിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നത്. എന്നാല്‍ വിക്കിപീഡിയ പ്രകാരം ഫഹദ് ഫാസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നത് ആലപ്പുഴയിലേയും തൃപ്പൂണിത്തുറയിലേയും ഊട്ടിയിലേയും സ്‌കൂളുകളില്‍ നിന്നാണ്. ശേഷം ആലപ്പുഴ എസ്ഡി കോളേജില്‍ നിന്ന് ബാച്ചിലേഴ്സും യൂണിവേഴ്സിറ്റി ഓഫ് മിയാമിയില്‍ നിന്നും മാസ്റ്റേഴ്സും നേടാന്‍ പോയെന്നും വിക്കിപീഡിയ പറയുന്നു.
മാമന്നന്‍ ആണ് ഒടുവില്‍ ഫഹദിന്റേതായി പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തി ഫഹദ് കയ്യടി നേടിയിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗമാണ് ഫഹദിന്റെ പുതിയ സിനിമ. രോമാഞ്ചം സംവിധായകന്‍ ജിതു മാധവന്‍ ഒരുക്കുന്ന ആവേശത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്. പിന്നാലെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കുമാണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ.