ഒരു മലയാളചലച്ചിത്ര നടനാണ് ഫഹദ് ഫാസിൽ.ചലച്ചിത്രസംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ്, ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ഇന്നലെ ലോകസഭാ ഇലക്ഷന് കഴിഞ്ഞു. വോട്ടിംഗ് ദിവസം താരങ്ങളെല്ലാം രാവിലെ മുതല്‍ പോളിംഗ് ബൂത്തില്‍ എത്തിയിരുന്നു. ഇതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ട്രെന്‍ഡിംഗായി മാറി. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം സിനിമാ തിരക്കുകള്‍ക്കിടെയിലും വോട്ട് ചെയ്യാനായി സമയം കണ്ടെത്തി
ആലപ്പുഴയിലെ ബുത്തിലാണ് വോട്ട് ചെയ്യാനായി ഫഹദ് ഫാസില്‍ എത്തിയത്. ഫഹദിന്‌റെ ജന്മനാടാണ് ആലപ്പുഴ. വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് ഫഹദ് കയര്‍ത്ത് സംസാരിച്ചിരുന്നു. മൈക്കുമായി അടുത്ത മാധ്യമ പ്രവര്‍ത്തകരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു നടന്‍. ഇതെന്താണിത്, ഇത് റൈറ്റ് അല്ല മാറിനില്‍ക്കൂ എന്നാണ് ഫഹദ് പറഞ്ഞത്. ഇതെന്താണിത്, ഇതൊന്നും ശരിയല്ല, എല്ലാ പൗരന്‌റെയും അവകാശമാണല്ലോ വോട്ട് ചെയ്യുക എന്നത്, അതുകൊണ്ടാണ് വന്നത്. മാധ്യമപ്രവര്‍ത്തകന്‌റെ ചോദ്യത്തിന് ഫഹദ് മറുപടി നല്‍കി. തുടര്‍ഭരണം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു ഫഹദിന്‌റെ മറുപടി.
ഒരുപാട് ചിത്രങ്ങൾ നടന്റേതായി വന്നു കഴിഞ്ഞു. ഇനിയും നിരവധിയാണ് അണിയറയിൽ ഒരുങ്ങുന്നത്. ചലച്ചിത്രനടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014ൽ ഫഹദ് വിവാഹിതരായി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും, 2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.