Latest News

വേറിട്ട ഗെറ്റപ്പിലും കഥാപാത്രത്തിലും സുരാജ്; ED എക്‌സ്ട്രാ ഡീസന്റ് പാക്കപ്പായി 

Malayalilife
 വേറിട്ട ഗെറ്റപ്പിലും കഥാപാത്രത്തിലും സുരാജ്; ED എക്‌സ്ട്രാ ഡീസന്റ് പാക്കപ്പായി 

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്‌സും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഇ ഡി - എക്‌സ്ട്രാ ഡീസന്റ് പാക്കപ്പായി. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ ആരംഭിച്ച ഇ ഡിയുടെ ഷൂട്ടിംഗ് പാലക്കാട്, എറണാകുളം എന്നീ സ്ഥലങ്ങളിലാണ് നടന്നത്. ആഷിഫ് കക്കോടി രചന നിര്‍വഹിക്കുന്ന എക്‌സ്ട്രാ ഡീസന്റ് സംവിധാനം ചെയ്യുന്നത് ആമിര്‍ പള്ളിക്കലാണ്. 

സുരാജ് വെഞ്ഞാറമൂട് ഇതുവരെ അവതരിപ്പിക്കാത്ത വേറിട്ട ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് ഇ.ഡിയിലെത്തുന്നത്. ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം മോഹന്‍, ദില്‍ന, പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍,സജിന്‍ ചെറുകയില്‍,വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇ ഡി യുടെ കോ പ്രൊഡ്യൂസര്‍ : ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സന്തോഷ് കൃഷ്ണന്‍, ഡി ഓ പി : ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോന്‍, എഡിറ്റര്‍ : ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് : അരവിന്ദ് വിശ്വനാഥന്‍, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ : നവീന്‍ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് : സുഹൈല്‍.എം, ലിറിക്സ് : വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, മുത്തു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഗിരീഷ് കൊടുങ്ങല്ലൂര്‍,സൗണ്ട് ഡിസൈന്‍ : വിക്കി, ഫൈനല്‍ മിക്‌സ് : എം. രാജകൃഷ്ണന്‍, അഡ്മിനിസ്‌ട്രേഷന്‍& ഡിസ്ട്രിബൂഷന്‍ ഹെഡ് : ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് : അഖില്‍ യെശോധരന്‍,കാസ്റ്റിംഗ് ഡയറക്ടര്‍: നവാസ് ഒമര്‍, സ്റ്റില്‍സ്: സെറീന്‍ ബാബു, ടൈറ്റില്‍ & പോസ്റ്റേര്‍സ് : യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ : മാജിക് ഫ്രെയിംസ് റിലീസ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍

extra decent PACK UP

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES