Latest News

കുഞ്ഞ് തേജിനെ കുറച്ച് തീര്‍ച്ചയായും ഉത്കണ്ഠയുണ്ട്; നിയമനടപടികള്‍ നടക്കുന്നതിനാല്‍ കുട്ടിയെ കാണരുതെന്നാണ് നിയമോപദേശം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അല്ലു; താരങ്ങള്‍ ഷോയില്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പ് ചെവിക്കൊണ്ടില്ലെന്ന് പോലീസും

Malayalilife
 കുഞ്ഞ് തേജിനെ കുറച്ച് തീര്‍ച്ചയായും ഉത്കണ്ഠയുണ്ട്; നിയമനടപടികള്‍ നടക്കുന്നതിനാല്‍ കുട്ടിയെ കാണരുതെന്നാണ് നിയമോപദേശം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അല്ലു; താരങ്ങള്‍ ഷോയില്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പ് ചെവിക്കൊണ്ടില്ലെന്ന് പോലീസും

പുഷ്പ 2ന്റെ റിലീസ് സമയത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കാണാന്‍ എന്തുകൊണ്ട് താന്‍ എത്തിയില്ലെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍. തന്റെ നിയമവിദഗ്ധര്‍ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാന്‍ പോകാതിരുന്നതെന്നാണ് അല്ലുവിന്റെ വിശദീകരണം

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിശദീകരണം. ' ദൗര്‍ഭാഗ്യകരമായ ആ അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് തേജിനെ കുറച്ച് തീര്‍ച്ചയായും എനിക്ക് അഗാധമായ ഉത്കണ്ഠയുണ്ട്. നിയമനടപടികള്‍ നടക്കുന്നതിനാല്‍ കുട്ടിയെ കാണരുതെന്നാണ് എനിക്ക് ലഭിച്ച നിയമോപദേശം. എന്റെ പ്രാര്‍ത്ഥനകള്‍ അവരോടൊപ്പമുണ്ട്. കുട്ടിയുടെ ചികിത്സ ചെലവും കുടുംബത്തിന്റെ ആവശ്യങ്ങളും ഏറ്റെടുക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്', അദ്ദേഹം പറഞ്ഞു.

ഇതിനിടെ സംഭവത്തില്‍ അല്ലു അര്‍ജുനെതിരെയും സന്ധ്യ തിയേറ്റര്‍ മാനേജ്മെന്റിനെതിരെയും തെളിവ് പുറത്തു വിട്ട് പൊലീസ്. ബെനിഫിറ്റ് ഷോയില്‍ നടന്‍ അല്ലു അര്‍ജുന്‍ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി തിയേറ്റര്‍ മാനേജ്മെന്റിന് നല്‍കിയ കത്താണ് ചികട്പള്ളി പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. ഡിസംബര്‍ നാലിന് നടന്ന ബെനിഫിറ്റ് ഷോയില്‍ അല്ലു അര്‍ജുനും രശ്മിക മന്ദാനയും പങ്കെടുത്താല്‍ അമിത തിരക്കുണ്ടാകുമെന്ന് സന്ധ്യ തിയേറ്ററിനു മുന്നറിയിപ്പ് നല്‍കുകയാണ് കത്തിലൂടെ പൊലീസ്.

ആരാധകരെയും ആള്‍ക്കൂട്ടത്തെയും നിയന്ത്രിക്കാന്‍ കഴിയില്ലത്തതിനാലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.സന്ധ്യ70എംഎം, സന്ധ്യ 35എംഎം എന്നീ തിയേറ്ററുകള്‍ ഒരേ കോംബൗണ്ടിലാണ് സഥിതി ചെയ്യുന്നത്. ഇരു തിയേറ്ററുകളിലേക്കും കയറുവാനായി ഒറ്റ പ്രവേശന കവാടം മാത്രമേയുള്ളൂ. അല്ലു അര്‍ജുന്‍ ബെനിഫിറ്റ് ഷോ കാണാന്‍ എത്തുന്നത് പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന വാദം പൊളിക്കാന്‍ തിയേറ്റര്‍ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം കത്ത് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചികട്പള്ളി പൊലീസിന്റെ പ്രതിരോധം.

യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ജയില്‍ മോചിതനായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതിസന്ധ്യ തീയേറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.അതേസമയം കേസ് പിന്‍വലിക്കാന്‍ താന്‍ തയ്യാറാണെന്ന് മരിച്ച പോയ രേവതിയുടെ ഭര്‍ത്താവ് ഭര്‍ഗവ് വ്യക്തമാക്കിയിരുന്നു. അല്ലുവിന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു പ്രതികരണം. അന്ന് നടന്ന അപകടത്തില്‍ അല്ലു അര്‍ജുവിന് യാതൊരു ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം കാരണമല്ല അപകടം സംഭവിച്ചത് എന്നുമായിരുന്നു ഭാര്‍ഗവിന്റെ പ്രതികരണം.

ഡിസംബര്‍ നാലിനായിരുന്നു അതിദാരുണമായ ദുരന്തം നടന്നത്. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ പുഷ്പ 2 സിനിമ കാണാന്‍ വാശിപിടിച്ചതോടെയാണ് രേവതിയും ഭാര്‍ഗവും തീയറ്ററില്‍ എത്തിയത്. പ്രീമിയര്‍ ഷോയ്ക്കിടെ അല്ലു അര്‍ജുന്‍ തീയറ്റര്‍ സന്ദര്‍ശിച്ചതോടെ ഇവിടെ തിരക്ക് കൂടി. തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടി രേവതിയും മകനും കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതി മരിച്ചു.

evidence against allu arjun

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES