Latest News

നിര്‍ത്തിയിട്ടിരിക്കുന്ന ആഡംബര വാഹനങ്ങളും ജെറ്റ് വിമാനങ്ങളും;അമേരിക്കയില്‍ ഷൂട്ടിംഗ് നടക്കുന്ന എമ്പുരാന്റെ ലൊക്കേഷന്‍ വീഡിയോ പുറത്ത്

Malayalilife
നിര്‍ത്തിയിട്ടിരിക്കുന്ന ആഡംബര വാഹനങ്ങളും ജെറ്റ് വിമാനങ്ങളും;അമേരിക്കയില്‍ ഷൂട്ടിംഗ് നടക്കുന്ന എമ്പുരാന്റെ ലൊക്കേഷന്‍ വീഡിയോ പുറത്ത്

മലയാള സിനിമാപ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന സീക്വലാണ് എല്‍ 2 എമ്പുരാന്‍. 2023 ഒക്ടോബറില്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ബ്രഹ്മാണ്ഡ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷന്‍ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

മോഹന്‍ലാലിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഈ വീഡിയോ ശ്രദ്ധ നേടുന്നത്.
ഹെലികോപ്റ്ററും ആഡംബര വാഹനങ്ങളുമായി ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയില്‍ കാണാനാകുക. അമേരിക്കയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ ആണ് അമേരിക്കയില്‍ പുരോഗമിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫര്‍. സിനിമയുടെ രണ്ടാം ഭാഗം എമ്പുരാനായി സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായല്ല, പാന്‍ വേള്‍ഡ് ചിത്രമായാണ് എമ്പുരാന്‍ വരിക എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത് .സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള ഒരു കോടീശ്വരന്റെ വേഷമാണ് എമ്പുരാനില്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലൂസിഫറിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മുമ്പ് പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019 മാര്‍ച്ച് 28ന് ആണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ലൂസിഫര്‍ റിലീസാകുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി, എബ്രഹാം ഖുറേഷി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്.

 

Read more topics: # എമ്പുരാന്‍.
empuraan location video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES