പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫര്‍ വമ്പന്‍ വീജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.
ചിത്രത്തിന്റെ ഷൂട്ടിംഗിനെ കുറിച്ചുള്ളതാണ് പുതിയ വിവരം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചിരിക്കുന്നത്. എമ്പുരന്‍ ഡേ ത്രീ ലൊക്കേഷന്‍ യുകെ എന്ന അടിക്കുറിപ്പോടൊപ്പം എല്ലാവര്‍ക്കും വിഷു ആശംസകളും പൃഥ്വിരാജ് അറിയിച്ചു. ഇന്ത്യ കൂടാതെ ആറ് രാജ്യങ്ങളില്‍ ചിത്രത്തിന് ലൊക്കേഷന്‍ ഉണ്ട്. അതിലൊന്നാണ് യുകെ.
ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്നവിധമായിരിക്കും പൃഥ്വിരാജ് എമ്പുരാന്‍ ഒരുക്കുക. മുരളി ഗോപിയാണ് കഥയും തിരക്കഥയും.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം മഞ്ജുവാര്യര്‍, ടൊവിനോ തോമസ് എന്നിവര്‍ താരനിരയിലുണ്ട്. പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല . ലൂസിഫറില്‍ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും എമ്പുരാനില്‍ ഉണ്ടാകുമെന്നാണ് സൂചന.