ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായി ചരിത്രത്തില്‍ ഇടം നേടിയ ഇന്ദിരാ ഗാന്ധിയായി ബോളിവുഡ് നടി കങ്കണാ റണാവത്ത് വേഷമിടുന്ന സിനിമയാണ് എമര്‍ജന്‍സി. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ടീസറും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുകയാണ് എമര്‍ജന്‍സിയുടെ സംവിധായിക കൂടിയായ കങ്കണ. ഈ വര്‍ഷം നവംബര്‍ 24നാണ് എമര്‍ജന്‍സിയുടെ വേള്‍ഡ് വൈഡ് റിലീസ്.
സംരക്ഷകയോ ഏകാധിപതിയോ? രാജ്യത്തിന്റെ നേതാവ് സ്വന്തം ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച ചരിത്രത്തിലെ കറുത്ത ഘട്ടത്തിന് സാക്ഷിയാകാം'- കങ്കണ കുറിച്ചു.
റിതേഷ് ഷാ ആണ് എമര്‍ജന്‍സിയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. മണികര്‍ണികയ്ക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമര്‍ജന്‍സി. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം ഒരുക്കുന്നു. നിര്‍മാണം കങ്കണ തന്നെയാണ്. എമര്‍ജന്‍സി ഇന്ദിരാഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറയ്ക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക - രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ മുന്‍പ് വ്യക്തമാക്കിയിരുന്നു.