Latest News

അന്ന് അച്ഛന് വേണ്ടി പാടി വിനീത് തുടക്കമിട്ടു; ഇന്ന് അനുജന് വേണ്ടി പാട്ടുപാടി ! ശ്രീനിവാസനും മക്കളും ഒന്നിക്കുന്ന കുട്ടിമാമയിലെ തോരാതെ എന്ന ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Malayalilife
അന്ന് അച്ഛന് വേണ്ടി പാടി വിനീത് തുടക്കമിട്ടു; ഇന്ന് അനുജന് വേണ്ടി പാട്ടുപാടി ! ശ്രീനിവാസനും മക്കളും ഒന്നിക്കുന്ന കുട്ടിമാമയിലെ തോരാതെ എന്ന ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ശ്രിനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ചെത്തുന്ന കുട്ടിമാമയിലെ ആദ്യഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'തോരാതെ...' എന്ന് തുടങ്ങുന്ന ഗാനമാണ് ജ്യേഷ്ഠാനുജന്മാരുടെ സംഗമമായി മാറിയത്. ഇവരുടെ അച്ഛന്‍ ശ്രീനിവാസന്‍ ആണ് നായകന്‍ എന്ന സവിശേഷത വേറെ.  
അച്ഛനു വേണ്ടി ആദ്യഗാനം പാടിയ വിനീത് ശ്രീനിവാസന്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ട് എന്ന പാട്ടിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് അറബിക്കഥയിലെ താരകമലരുകള്‍ വിരിയും പാടം എന്ന പാട്ടിലൂടെയും അച്ഛനു വേണ്ടി വീണ്ടും വിനീത് പാടി. 

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ കുടുംബത്തില്‍ നിന്ന് അച്ഛനും മക്കളും സിനിമയില്‍ ഒരുമിച്ച് എത്തുന്നതിന്റെ ത്രില്ലിങ്ങിലാണ് ആരാധകരും. 
ഒരു മുഴുനീള ഫാമിലി എന്റെര്‍ട്ടെനറാണ് ചിത്രമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു. ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് കുട്ടിമാമ. 

മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം.മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വി.എം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്

സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. . ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്ചര്‍സ് ഈ ചിത്രം മെയ് രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തിക്കുന്നു

 

dyan sreenivasan new movie song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES