തമിഴില്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വാനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന താക്കീതുമായി ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം.
ഡി.ക്യൂ ഓണ്‍ലൈന്‍ പ്രമോഷന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും സിനിമയെ സംബന്ധിച്ച വന്ന അറിയിപ്പ് തെറ്റാണെന്ന് പറഞ്ഞാണ് നടന്‍ ദുല്‍ഖര്‍ ട്വിറ്ററിലൂടെ രംഗത്തുവന്നത്.വാന്‍ പുതിയ പ്രൊഡക്ഷന്‍ ബാനറില്‍ ആരംഭിക്കും, പുതിയ സംഗീത സംവിധായനും അഭിനേതാക്കളും ഉണ്ടാകും, ദുല്‍ഖര്‍ സല്‍മാന്‍ നായകനായുന്ന ചിത്രത്തില്‍ നടി കിയാര അദ്വാനിയെ നായികാ വേഷം ചെയ്യാന്‍ ആയി ക്ഷണിച്ചിട്ടുണ്ട്. എല്ലാം ശരിയായി വരുകയാണെങ്കില്‍ #വാന്‍ ഉടന്‍ തന്നെ ആരംഭിക്കും' എന്നാണ് ട്വീറ്റ് പ്രചരിച്ചിരുന്നത്.
ഇത് വ്യാജ വര്‍ത്തയാണ്. വെറുതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞുണ്ടാക്കരുത്. ഞാന്‍ ഏതെങ്കിലും പുതിയ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ അണിയറപ്രവര്‍ത്തകരോടൊപ്പം ഞാന്‍ തന്നെ അത് അനൗണ്‍സ് ചെയ്യും. തെറ്റായ വാര്‍ത്തകളില്‍ നടീനടന്മാരേയോ സാങ്കേതിക പ്രവര്‍ത്തകരെയോ ദയവായി ടാഗ് ചെയ്യാതിരിക്കൂ'' എന്നാണ് ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനാണ് വാനിലെ നായിക. ചിത്രത്തിന്റെ പൂജയ്ക്ക് തൊട്ടുപിന്നിലെ തന്നെ നായിക കല്യാണിയാണെന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു. കല്യാണിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.ബോളിവുഡില്‍ ഒരുക്കിയിരിക്കുന്ന ദി സോയ ഫാക്ടറാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം. അഭിഷേക് ശര്‍മ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സോനം കപൂറാണ് നായിക.
