പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണത്തില്‍ സിനിമ സീരിയല്‍ താരത്തിനടക്കം നായയുടെ കടിയേറ്റു. ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഡോക്ടര്‍ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ക്കുമാണ് കടിയേറ്റത്. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തില്‍ പരുക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
പുതിയ സിനിമയുടെ ചിത്രീകരണത്തിനെത്തിയതായിരുന്നു രജിത് കുമാറും സംഘവും.അദ്ദേഹം. ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ തീയേറ്ററിന് സമീപമായിരുന്നു തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
നായ രജിത് കുമാറിന്റെ കാലില്‍ കടിച്ചുതൂങ്ങി. കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. മൂന്ന് നായ്ക്കള്‍ ഒന്നിച്ചെത്തിയാണ് ആക്രമിച്ചതെന്നും കൂടെയുണ്ടായിരുന്ന രണ്ട് പേരെ നായ്ക്കള്‍ കടിച്ചെന്നും രജിത് കുമാര്‍ പറഞ്ഞു. കടിയേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൈകളിലും കാലുകളിലുമാണ് കടിയേറ്റത്. ആര്‍ക്കും ഗുരുതരമല്ല.