Latest News

പ്രളയം അതിജീവിച്ച കേരളത്തെ ലോകത്തിന് കാട്ടി ഡിസ്‌കവറി ചാനല്‍ ! കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി' കണ്ട് കയ്യടിച്ച് മലയാളികള്‍; ഡിസ്‌കവറിയിലും മത്സ്യത്തൊഴിലാളികള്‍ തന്നെ താരം

Malayalilife
 പ്രളയം അതിജീവിച്ച കേരളത്തെ ലോകത്തിന് കാട്ടി ഡിസ്‌കവറി ചാനല്‍ ! കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി' കണ്ട് കയ്യടിച്ച് മലയാളികള്‍; ഡിസ്‌കവറിയിലും മത്സ്യത്തൊഴിലാളികള്‍ തന്നെ താരം

കേരളത്തിന്റെ പ്രളയകാലം പറഞ്ഞ് ഡിസ്‌കവറി ചാനല്‍ ഒരുക്കുന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തു. 'കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി' എന്ന് പേരിട്ട ഡോക്യുമെന്ററി ഇന്നലെ രാത്രി 9 മണിക്കാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തത്. കേരളത്തിന്റെ പ്രളയകാലത്തെ ഒത്തൊരുമയും അതിജീവനവും സൈന്യം പോലും തോറ്റു പിന്മാറിയിടത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ സാഹസുവുമൊക്കെ പകര്‍ത്തിയതായിരുന്നു വീഡിയോ

ലോകത്തെമ്പാടുമുള്ളവരോട് കേരളത്തിന്റെ കരുതലും സ്നേഹവും തിരിച്ചുവരവും വിളിച്ചോതുന്നതായിരുന്നു ഡിസ്‌കവിറിയിലെ കേരള ഫ്‌ലഡ് എന്ന പ്രോഗ്രാമിലൂടെ കണ്ടത്. 40000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ഔദ്യോഗിക കണക്കുകള്‍.
 പ്രളയത്തില്‍ തകര്‍ന്ന കേരളത്തെയല്ല എല്ലാം തിരിച്ചുപിടിച്ച് കരകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്ന് ചാനല്‍ വെസ് പ്രസിഡന്റും തലവനുമായ സുല്‍ഫിയ വാരിസ് മുന്‍പ് പറഞ്ഞിരുന്നു. കേരളം നേരിട്ട പ്രളയകാലത്തെ മലയാളമണ്ണിലെ മനുഷ്യര്‍ചങ്കൂറ്റത്തോടെയും ഒത്തൊരുമയോടെയും നേരിട്ട കഥയാണ് ഡോക്യുമെന്ററി പറഞ്ഞത്. കേരളത്തിന്റെ സൈന്യമായ കടലിന്റെ മക്കളേയും ജീവന്റെ കൈത്താങ്ങ് നല്‍കിയ സന്നദ്ധ പ്രവര്‍ത്തകരേയും ഡോക്യുമെന്ററിയില്‍ പരിചയപ്പെടുത്തി.

ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ തന്റെ ജീവനേയും ഉള്ളില്‍ തുടിക്കുന്ന ജീവനെയും രക്ഷിച്ച സജിതാ ജബിലും ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെട്ടു. പൊലീസും സൈന്യവും തോറ്റു പിന്മാറിയ പല സന്ദര്‍ഭത്തിലും രക്ഷകരായി അവതരിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ ചങ്കൂറ്റവും വീഡിയോയിലൂടെ വരച്ചുകാട്ടി. കേരളത്തെ തകര്‍ത്ത് പ്രളയം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിലായിരുന്നു അരേങ്ങേറിയത്. അണക്കെട്ടുള്‍ തുറന്നുവിട്ടും യല്ലോ അലര്‍ട്ടുകള്‍ ്പ്രഖ്യാപിച്ചുമെല്ലാം കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഭീകരാവസ്ഥയിലൂടെ മലയാളികള്‍ പ്രളയകാലത്തിലൂടെ കടന്നു പോകുകയും ചെയ്തു. പ്രളയാനന്തരമുള്ള കേരളത്തിന്റെ അതിജീവനമാണ് വീഡിയോയിലൂടെ ഡിസ്‌കവറി കാഴ്ചവച്ചത്. 

discovery channel -documentary kerala flood

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES