തമിഴിലെ ഹിറ്റ് സംവിധായകരില്‍ ഒരളാണ് സുന്ദര്‍ സി. അഭിനേതാവ് കൂടിയായ അദ്ദേഹം രജനികാന്ത്, കമല്‍ഹാസന്‍ അടക്കമുള്ള സൂപ്പര്‍താരങ്ങളെ നായകനാക്കി നിരവധി സിനിമകള്‍ ഒരുക്കിയിട്ടുണ്ട്.നടന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരത്തിന്റെ ജീവിത പങ്കാളി ഖുശ്ബുവാണ്. 2000ല്‍ ആയിരുന്നു ഇവരുടെ വിവാഹം.
ആരംഭകാലത്ത് കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധനേടിയ സുന്ദര്‍ സി പിന്നീട് ഹൊറര്‍ സിനിമകളിലൂടെയാണ് തമിഴില്‍ സജീവമായി നിലനിന്നത്. 2014ല്‍ പുറത്തിറങ്ങിയ അരണ്‍മനൈയിലൂടെ ഹൊറര്‍ പടങ്ങളുടെ ഒരു പരമ്പര തന്നെ അദ്ദേഹം ആരംഭിച്ചു. പ്രശസ്ത സിനിമാതാരവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവാണ് സുന്ദര്‍ സിയുടെ ജീവിത പങ്കാളി. 2000ല്‍ ആയിരുന്നു ഇവരുടെ വിവാഹം.
അടുത്തിടെ ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍, ഖുശ്ബു തന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലായിരുന്നുവെങ്കില്‍, മറ്റൊരു നടിയോട് താന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയേനെ എന്ന് സുന്ദര്‍ സി വെളിപ്പെടുത്തി.തമിഴിന് പുറമെ ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന അന്തരിച്ച നടി സൗന്ദര്യയെ കുറിച്ചാണ് സുന്ദര്‍ സി പറഞ്ഞത്.
ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സൗന്ദര്യ കഴിവിലും സൗന്ദര്യത്തിലും താന്‍ അതീവ ആകൃഷ്ടനായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സൗന്ദര്യയുമായി ഇനി സിനിമ ചെയ്യരുതെന്ന് വരെ തന്റെ ഭാര്യ തന്നോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് സുന്ദര്‍ സി തമാശരൂപേണ പറഞ്ഞു.
രജനികാന്ത് ചിത്രം അരുണാചലത്തിലാണ് സുന്ദര്‍ സി സൗന്ദര്യയോടൊപ്പം പ്രവര്‍ത്തിക്കുന്നത്. ചിത്രത്തിലെ നടിയുടെ പ്രകടനത്തെ വാഴ്ത്തിയ സുന്ദര്‍ സി അവരൊടപ്പം പ്രവര്‍ത്തിച്ച അനുഭവവും പങ്കുവെച്ചു.