Latest News

മാളികപ്പുറത്ത് സിനിമയില്‍ താന്‍ സംഗീതം ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ പാടില്ലെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞു; ഇപ്പോഴും  എംജിയെക്കൊണ്ട് തന്റെ പാട്ട് പാടിക്കണമെന്ന ആഗ്രഹമുണ്ട്്; ഞാന്‍ എന്ത് ചെയ്തു എന്നെനിക്ക് മനസ്സിലാകുന്നില്ല;  രഞ്ജിന്‍ രാജ് പങ്ക് വച്ചത്

Malayalilife
മാളികപ്പുറത്ത് സിനിമയില്‍ താന്‍ സംഗീതം ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ പാടില്ലെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞു; ഇപ്പോഴും  എംജിയെക്കൊണ്ട് തന്റെ പാട്ട് പാടിക്കണമെന്ന ആഗ്രഹമുണ്ട്്; ഞാന്‍ എന്ത് ചെയ്തു എന്നെനിക്ക് മനസ്സിലാകുന്നില്ല;  രഞ്ജിന്‍ രാജ് പങ്ക് വച്ചത്

എം. പ്ദമകുമാര്‍ സംവിധാനം ചെയ്ത് 2018ല്‍ റിലീസായ ജോസഫിലൂടെ സംഗീതസംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് രഞ്ജിന്‍ രാജ്. തുടര്‍ന്ന് കാണെക്കാണെ, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളിലൂടെ രഞ്ജിന്‍ ശ്രദ്ധേയനായി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകനായ എം.ജി. ശ്രീകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിന്‍ രാജ്.എംജി ശ്രീകുമാറിന് തന്നോട് ദേഷ്യമുണ്ടെന്നും അതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും തുറന്നു പറയുകയാണ്.  

എംജി ശ്രീകുമാര്‍ എന്റെ ഗുരുവാണ്. സ്റ്റാര്‍ സിംഗറില്‍ ഞാന്‍ പാടാന്‍ പോകുമ്പോള്‍, എംജി സാറും ശരത് സാറും ഉഷ ദീതിയും. ടിവിയില്‍ മാത്രം കണ്ടിരുന്ന മൂന്ന് വ്യക്തികള്‍ എന്റെ പാട്ട് ജഡ്ജ് ചെയ്യാന്‍ എന്റെ മുന്നില്‍ വന്നിരിക്കുകയാണ്. ശ്രീകുമാര്‍ സാര്‍ വളരെ ക്ലോസായിരുന്നു. അതിന് ശേഷം മറ്റൊരു ചാനല്‍ പരിപാടിയില്‍ ഞാന്‍ അദ്ദേവുമായി പാടി. എന്റെ ശിഷ്യനാണെന്ന് അദ്ദേഹം എല്ലായിടത്തും പറയാറുണ്ട്.

ഞാന്‍ ചെയ്ത ജോസഫിനോടൊപ്പം ഇറങ്ങിയ ചിത്രമാണ് നിത്യഹരിത നായകന്‍, എനിക്ക് ആദ്യമായി അഡ്വാന്‍സ് കിട്ടിയ ചിത്രമാണ്. ആ സിനിമയില്‍ ആദ്യമായി ഞാന്‍ പാടിക്കുന്നത് എംജി സാറിനെയും സുജാത ചേച്ചിയെയുമാണ്. എന്റെ ശിഷ്യന് വേണ്ടിയെന്ന് പറഞ്ഞ്, അന്ന് പകുതി പേയ്മെന്റൊക്കെ തിരിച്ചുകൊടുത്തു. അത്രയും സ്നേഹത്തോടെയിരുന്ന വ്യക്തിയാണ്. അദ്ദേഹം ഒരു വീഡിയോ ചെയ്തു, വളരെ തെറ്റിദ്ധാരണയുടെ പുറത്തുമാത്രം ചെയ്ത ഒന്നാണ്. അത് എനിക്ക് വലിയ വിഷമമായി.

അതിന്റെ റിയാലിറ്റി എന്താണെന്ന് വച്ചാല്‍. നമ്മള്‍ ഒരു പടത്തിന് വേണ്ടി അദ്ദേഹത്തെ കമ്മിറ്റ് ചെയ്തു. അതിന്റെ ഡയറക്ടര്‍ അദ്ദേഹത്തെ വിളിച്ച് പാട്ട് അയച്ചുകൊടുത്തു. എന്നിട്ടാണ് ഈ ഡയറക്ടര്‍ എന്നോട് പറയുന്നത് ഞാന്‍ എംജിക്ക് പാട്ട് അയച്ചുകൊടുത്തെന്നും എന്നോട് ഒന്ന് ഡീല്‍ ചെയ്യാനും പറഞ്ഞത്.

എപ്പോഴാണ് നമുക്ക് റെക്കോര്‍ഡ് ചെയ്യാന്‍ പറ്റുമെന്ന് ചോദിച്ച് ഞാന്‍ അപ്പോള്‍ തന്നെ സാറിന് മെസേജ് അയച്ചു. ഇവരെയൊക്കെ എനിക്ക് ഡയറക്ട് വിളിക്കാന്‍ ഞാന്‍ ആയോ എന്ന ചിന്ത എപ്പോഴും ഉണ്ടാകാറുണ്ട്. അതുകൊണ്ട് മെസേജിലൂടെ അവരുടെ തിരക്ക് അറിഞ്ഞ് ബാക്കി കാര്യങ്ങള്‍ മൂവ് ചെയ്യാമെന്ന് കരുതി. പുള്ളി വോയിസ് കേട്ട് 15-ാം തീയതി റെക്കോര്‍ഡ് ചെയ്യാമെന്ന് അറിയിച്ചു. 15-ാം തീയതി രാവിലെ ഞാന്‍ മെസേജ് അയച്ചപ്പോള്‍ പുള്ളി റിപ്ലെ ഒന്നും തന്നില്ല.

അപ്പോഴാണ് എനിക്ക് ഡയറക്ടര്‍ ഒരു സ്‌ക്രീന്‍ ഷോട്ട് അയക്കുന്നത്. ഡയറക്ടര്‍ എംജി സാറിനെ ഇടയ്ക്കിടയ്ക്ക് വിളിച്ചുകൊണ്ടിരുന്നിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹത്തിന് അതൊരു മുഷിപ്പുണ്ടായിട്ടുണ്ടാവാം. 'ask ranjin sir call to me, they should be wrapo between music compsar and singer, not between you and me, അങ്ങനെ എന്തോ മെസേജ് ആണ് അയച്ചത്. സര്‍ എന്ന് വിളിച്ചത് കളിയാക്കിക്കൊണ്ടാവാം. ഈ മെസേജ് കണ്ടപ്പോള്‍ തന്നെ എനിക്ക് ടെന്‍ഷനായി. പുള്ളിക്ക് വിഷമമായത് കൊണ്ടാണല്ലോ അങ്ങനെ പറഞ്ഞിരിക്കുന്നത്. ഞാന്‍ കാരണം അദ്ദേഹത്തിന് വിഷമം ഉണ്ടാകാന്‍ പാടില്ല.

പിന്നെ ഞാന്‍ എംജി സാറിനെ വിളിച്ചു, അദ്ദേഹം ഫോണ്‍ എടുത്തില്ല. അതുകഴിഞ്ഞ് മാളികപ്പുറത്തിന്റെ സമയത്ത് അഭിലാഷ് പിള്ള അദ്ദേഹത്തെ വിളിച്ചു. ചിത്രത്തില്‍ രഞ്ജനാണ് സംഗീതം നിര്‍വഹിക്കുന്നതെങ്കില്‍ പാടില്ലെന്ന് പറഞ്ഞു. അതും എനിക്ക് ഒരു വിഷമമായിപ്പോയി. പിന്നീട് ഞാന്‍ ഈ കഥ മുഴുവന്‍ എക്‌സ്പ്ലെയിന്‍ ചെയ്തു. ഡയറക്ടര്‍ വിളിച്ച് സംസാരിച്ചതിന്റെ പ്രശ്‌നമായിരിക്കാം. ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്ക് മനസിലാവുന്നില്ല. ഞാന്‍ ബെഗ് ചെയ്ത് അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു. ഒടുവില്‍ അദ്ദേഹം പാടാം എന്ന് സമ്മതിച്ചു.

എന്നാല്‍ പാടേണ്ടതിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം റൈറ്റ്‌സ് വേണമെന്നൊക്കെ പറഞ്ഞു. ഇത് സംഭവിക്കില്ലെന്ന് എനിക്കറിയാം. അങ്ങനെ എംജി സര്‍ ആ പാട്ടില്‍ നിന്ന് പിന്മാറി. അങ്ങനെ ആ പാട്ട് ഞാന്‍ തന്നെ പാടി. അദ്ദേഹത്തിന് എന്താണ് ഇത്ര ദേഷ്യമെന്ന് മനസിലാകുന്നില്ല...'' രഞ്ജിന്‍ രാജ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിന്റെ തുറന്നു പറച്ചില്‍.

director ranjin raj ABOUT m g sreekumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക