Latest News

തൃശ്ശൂര്‍ മൊഴി നന്നായി അറിയുന്ന അമ്മ ഇങ്ങനൊന്നുമല്ല പറയ്യാ എന്ന് പറഞ്ഞപ്പോള്‍ 'നിങ്ങളതില്‍ ഇടപെടണ്ടാ എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്;പപ്പേട്ടന്‍ അങ്ങനെ ശ്രദ്ധിക്കാത്തത് തന്നെയാണ്; തൂവാനത്തുമ്പികളുടെ പേരില്‍ വിമര്‍ശനം വേണ്ടെന്ന് പദ്മരാജന്റെ മകന്‍ അനന്തപദ്മനാഭന്‍         

Malayalilife
 തൃശ്ശൂര്‍ മൊഴി നന്നായി അറിയുന്ന അമ്മ ഇങ്ങനൊന്നുമല്ല പറയ്യാ എന്ന് പറഞ്ഞപ്പോള്‍ 'നിങ്ങളതില്‍ ഇടപെടണ്ടാ എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്;പപ്പേട്ടന്‍ അങ്ങനെ ശ്രദ്ധിക്കാത്തത് തന്നെയാണ്; തൂവാനത്തുമ്പികളുടെ പേരില്‍ വിമര്‍ശനം വേണ്ടെന്ന് പദ്മരാജന്റെ മകന്‍ അനന്തപദ്മനാഭന്‍         

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പദ്മരാജന്‍ സംവിധാനം ചെയ്ത ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു 'തൂവാനത്തുമ്പികള്‍'. ഈ ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ തൃശൂര്‍ ഭാഷ വളരെ ബോറാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന്റെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ ഇതില്‍ പ്രതികരിക്കുകയാണ് പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍.

രഞ്ജിത്തിന് നേരെയുളള സൈബര്‍ ആക്രമണം കൂടിയതോടെയാണ് പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ തന്നെ പ്രതികരിച്ച് എത്തിയത്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമയെയല്ല, അതിലെ ഭാഷയെയാണ് അദ്ദേഹം വിമര്‍ശിച്ചതെന്നും അതിനുള്ള അവകാശം രഞ്ജിത്തിനുണ്ടെന്നും അനന്തപദ്മനാഭന്‍ പറഞ്ഞു. 

'നമ്മളൊക്കെ ഇഷ്ടപ്പെടുന്ന 'തൂവാനത്തുമ്പികളിലെ ലാലിന്റെതൃശ്ശൂര്‍ ഭാഷ ബോറാണ് ' എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമര്‍ശിച്ചത്. And maybe he's right. ആ സ്ലാംഗില്‍ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാല്‍ ഉണ്ണി മേനോന്‍ അടക്കം അച്ഛന്റെ പഴയ തൃശ്ശൂര്‍ ബെല്‍റ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു. പറഞ്ഞത് പോലെ ' പപ്പേട്ടന്‍ അങ്ങനെ ശ്രദ്ധിക്കാത്തത് ' തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ് 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ ' ഇറങ്ങിയപ്പോള്‍ അതിലെ കടുത്ത ഏറനാടന്‍ ഭാഷ തെക്കന്‍ ജില്ലക്കാര്‍ക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയര്‍ന്നിരുന്നു. മൂപ്പനും , സുലൈമാനും, ഒക്കെ പറയുന്ന compromise ഇല്ലാത്ത ഏറനാടന്‍ മൊഴി പലര്‍ക്കും പിടി കിട്ടിയില്ല. നൂഹു അഭിനയിച്ച ഹൈദ്രോസ് എന്ന 'അരപ്പട്ട' പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവന്‍ തിരിഞ്ഞിട്ടില്ല. 'അരപ്പട്ട ' ക്ക് ഒരു മൊഴി വിദഗ്ധന്‍ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തില്‍ മാളുവമ്മയുടെ അനുജന്‍ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്.

 തൂവാനത്തുമ്പികള്‍ ' വന്നപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ മൊഴി ആളുകള്‍ക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞു തന്നെയാണ് dilute ചെയ്തത്. തിരക്കഥയുടെ ആദ്യ കേള്‍വിക്കാരി , തൃശ്ശൂര്‍ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ ' ഇങ്ങനൊന്നുമല്ല പറയ്യാ ' എന്ന് പറഞ്ഞപ്പോള്‍ , 'നിങ്ങളതില്‍ ഇടപെടണ്ടാ ' എന്ന് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട് - 2012 ലെ പത്മരാജന്‍ പുരസ്‌ക്കാരം 'ഇന്ത്യന്‍ റുപ്പീ 'ക്ക് സ്വീകരിച്ചു കൊണ്ട് രണ്‍ജിയേട്ടന്‍ പ്രസംഗിച്ച വാക്കുകള്‍ മനസ്സില്‍ മുഴങ്ങുന്നുണ്ട്. ' പുതിയ തലമുറ,the so called new generation, ഒരു തീര്‍ത്ഥാടനത്തിലാണ്. പത്മരാജന്‍ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടില്‍ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരന്‍ മാത്രമാണ് ഞാന്‍ '' കല്ലില്‍ കൊത്തി വെച്ച പോലെ ആ വാക്കുകള്‍ മനസ്സിലുണ്ട്.
That's on record. I know where He has placed Achan and the Respect he is having.
ഇതിന്റെ പേരില്‍ ഒരു വിമര്‍ശനം ആവശ്യമില്ല.

director padmarajan son ananthapathmanabhan FB POST

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES