കോവിഡ് 19 ന്റെ ഭീതിയില്‍ നിന്ന് അതി ജീവിക്കുന്ന കേരളത്തിലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് മീഡിയ മാനിയ ആണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ തക്കതായ മറുപടിയുമായി സിനിമാപ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്ത് എത്തിയിരിക്കുകയാണ്. മീഡിയാ മാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കണ. കേരളം മാത്രമല്ല, രാജ്യം മുഴുവനും അവരെ ശ്രദ്ധിക്കുന്നത് കാണാമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ കുറിച്ചിരിക്കുന്നു. എന്നാല്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. അതേസമയം ആരോഗ്യമന്ത്രിക്ക് പിന്തുണയുമായി നിരവധി താരങ്ങളും സംവിധായകരും രംഗത്ത് എത്തുകയും ചെയ്തു. നിപ്പക്കും പ്രളയത്തിനും മുമ്പില്‍ കുലുങ്ങാതെ ആര്‍ജ്ജവത്തോടെ നിന്ന ടീച്ചറെ മോശമായ രാഷ്ടീയ നാടകത്തിലൂടെ തളര്‍ത്താന്‍ ആണോ രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്നും നിങ്ങളുടെ രാഷ്ട്രീയനാടകം എല്ലാ വേദികളിലും ഇറക്കരുതെന്നും സംവിധായകന്‍ മനു അശോകന്‍ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചു.
സംവിധായകന്‍ മനു അശോകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ
ഞങ്ങള്‍ക്കറിയണം സര്‍... ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്ക് അറിയണം.ഈ ഞങ്ങള്‍ എന്ന് പറയുമ്പോള്‍ കമ്യൂണിസ്റ്റുകാരെ മാത്രമല്ല, ഈ നാട്ടിലെ ജനങ്ങളെ കൂടെയാണ് ഉദ്ദേശിക്കുന്നത്. അതിനെ media mania എന്ന് വിളിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിക്കണം. ഒരുപാട് വലിയ ആളുകള്‍ ഇരുന്ന പദവിയില്‍ ആണ് നിങ്ങള്‍ ഇരിക്കുന്നത്. be responsible . ഒരു സാമൂഹിക വിപത്തിനെ നേരിടാന്‍ ഒരു ജനതയും, നിങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സര്‍ക്കാരും അഹോരാത്രം പണിയെടുക്കുമ്പോള്‍ അതിന്റെ നേതൃത്വം രാഷ്ട്രീയപരമായി മറ്റൊരു ആശയത്തിലാണ് എന്നുള്ളതുകൊണ്ട് മാത്രം , ആ ശ്രമങ്ങളെ താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്. ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ടിവി ചാനലിലൂടെ ദിവസവും വന്നു ജനങ്ങള്‍ക്ക് മുമ്പില്‍ മുഖം കാണിച്ച് രാഷ്ട്രീയ ഭാവിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആളല്ല സര്‍ ശൈലജ ടീച്ചര്‍. നിപ്പ ക്കും , പ്രളയത്തിനും ഉം മുന്‍പില്‍ കുലുങ്ങാതെ ആര്‍ജ്ജവത്തോടെ നിന്ന ടീച്ചറെ ഈ cheap political dramaയിലൂടെ തളര്‍ത്താന്‍ ആണോ നിങ്ങള്‍ ശ്രമിക്കുന്നത്, കഷ്ടം...നിങ്ങളുടെ രാഷ്ട്രീയ നാടകം എല്ലാ വേദികളിലും ഇറക്കരുത്. ശൈലജ ടീച്ചര്‍ പറഞ്ഞപോലെ ' ജനം കാണുന്നുണ്ട്' എന്നും സംവിധായകന്‍ തന്റെ ഫേസേ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്.