കോഴിക്കോട് സ്വദേശിനിയായ യുവനടി നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് എതിരെ ഈ മാസം 22നാണ് പീഡന പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ പോലീസ് ഒളിവില്‍ പോയ വിജ്‌യ ബാബുവിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. വിജയ് ബാബു രാജ്യം വിട്ടു എന്ന് തന്നെയാണ് നിലവിലെ നിഗമനം. വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് നിലവിൽ നടനെതിരെ ഉയരുന്നത്. എന്നാല്‍ ഇപ്പോൾ ഈ വിഷയത്തില്‍ താര സംഘടനയായ അമ്മ പ്രതികരിച്ചിട്ടില്ല. അതേസമയം അമ്മ സംഘടനയുടെ നിലപാടിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക കുഞ്ഞില മാസ്സിലാമണി.
അതുകൊണ്ടാണ് നടി അമ്മ സംഘടനയില്‍ പോയി പരാതി കൊടുക്കാത്തത്. സിനിമയുടെ ഉള്ളില്‍ നിന്ന് തന്നെ പരാതി നല്‍കി അവിടെ നീതിക്ക് വേണ്ടി പോകാന്‍ അതിജീവിതയ്ക്ക് തോന്നിയിട്ടില്ലല്ലോ. അമ്മ സംഘടനയുടെ പ്രസ്താവന പോലും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമ മേഖലയിലെ ആദ്യത്തെ കേസ് എന്ന് പറയുമ്പോള്‍, ആദ്യത്തെ കേസ്, എന്തൊക്കെ രീതിയിലാണ്. അതിനകത്തെ കുറ്റാരോപിതനായ ദിലീപിനെ എത്രയൊക്കെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്തൊക്കെ രീതിയിലാണ് ആ നടി ആക്രമിക്കപ്പെട്ടതെന്നുമുള്ള സംഭവം കേരളത്തിന് മുന്നിലുണ്ട്.
അതു നല്‍കിയ ധൈര്യത്തിന് പുറത്താണ് വിജയ് ബാബു എന്ന മനുഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്തതും. അത് കൃത്യമായിട്ടുള്ള ഒരു ഭീഷണിയാണ്. ആ നടിക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നവര്‍ക്ക് കൂടിയുള്ള ഭീഷണി കൂടിയാണിത്. ദിലീപിനെ പോലുള്ള ഗുരുക്കന്മാര്‍ക്ക് ദക്ഷിണ വച്ചുകൊണ്ടാണ് വിജയ് ബാബു കഴിഞ്ഞ ദിവസം വീഡിയോ പുറത്തിറക്കിയത്. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് കുഞ്ഞില മാസ്സിലാമണി പറയുന്നു. ഇത്രയും കാലമായിട്ടും സിനിമ മേഖലയില്‍ നിന്ന് രണ്ട് പരാതികള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരുപാട് പരാതികള്‍ ഇനിയും പുറത്തുവരാനുണ്ട്.