Latest News

ലൊക്കേഷനിൽ എത്തിയാൽ സന്തോഷവതിയാകുന്ന ശ്രീവിദ്യ കുടുംബ ജീവിതത്തിൽ അത്ര സന്തോഷവതിയായിരുന്നില്ല; ഓർമ്മകൾ പങ്കുവച്ച് സംവിധായകൻ കെ പി കുമാരൻ

Malayalilife
ലൊക്കേഷനിൽ എത്തിയാൽ സന്തോഷവതിയാകുന്ന ശ്രീവിദ്യ കുടുംബ ജീവിതത്തിൽ അത്ര സന്തോഷവതിയായിരുന്നില്ല; ഓർമ്മകൾ പങ്കുവച്ച് സംവിധായകൻ കെ പി കുമാരൻ

ഭിനയം കൊണ്ടും നൃത്തവും കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച താരമാണ് ശ്രീവിദ്യ. മെലോഡ്രാമകളാൽ മുഖരിതമായ മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രീവിദ്യ അഭിനയത്തികവുകൊണ്ടാണ് തന്റെ പേര് എഴുതിച്ചേർത്തത്. റൗഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ പുതിയ ഒരു ഭാഷ രചിക്കുകയായിരുന്നു ശ്രീവിദ്യ. താരം വിടപറഞ്ഞിട്ട് 16 വർഷം പിന്നിടുകയാണ്. എന്നാൽ ഇപ്പോൾ നടിയെപ്പറ്റി സംവിധായകൻ കെ പി കുമാരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ശ്രീവിദ്യക്ക് ഒപ്പമുള്ള ഓർമ്മകൾ പങ്കുവച്ചത്.

വിവാഹ ശേഷം അഭിനയം നിർത്തിയ ശ്രീവിദ്യ ഭർത്താവായ ജോർജിന്റെ നിർബന്ധ പ്രകാരമാണ് തേൻതുള്ളി എന്ന സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. ലോക്കേഷനിൽ എത്തിയാൽ സന്തോഷവതിയാകുന്ന ശ്രീവിദ്യ പക്ഷേ കുടുംബ ജീവിതത്തിൽ അത്ര സന്തോഷവതിയായിരുന്നില്ല.
താനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നടിയാണ് അവരെ സിനിമയിൽ തിരിച്ച് കൊണ്ടുവരണമെന്ന ആ​ഗ്രഹത്തിലാണ് തേൻതുള്ളി എന്ന ചിത്രത്തിലേയ്ക്ക് ക്ഷണിച്ചത്. ആ സമയത്ത് അവർ സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സമയമാണ്. വിവാഹ ശേഷം കുടുംബിനിയായി ജിവിക്കാനാണ് അവർ ആ​ഗ്രഹിച്ചതും പക്ഷേ അത് നടന്നില്ലെന്ന് പറയുന്നതാകും സത്യം.

അൻപതിനായിരം രൂപയായിരുന്നു അന്ന് തേൻതുള്ളി സിനിമയ്ക്കായി പ്രെഡ്യൂസർ നൽകിയത്. അതിൽ നാൽപതിനായിരം രൂപയാണ് റമ്യൂണറെഷനായി ശ്രീവിദ്യ  വാങ്ങിയത്. പിന്നീട് ഡിസ്ട്രീബിഷൻകാർ നൽകിയ പണം വെച്ചാണ് സിനിമ ചെയ്ത് തീർത്തതെന്നും അദ്ദേഹം പറഞ്ഞു.
 

director kp kumaran share the memories od actress sreevidhya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES