മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് ജോണ്‍ ഡിറ്റോ പി.ആര്‍. നിയൊരവധി സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം ഇപ്പോൾ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയോട് പ്രതികരിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. നേരത്തെ തന്നെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയവരില്‍ ഒരാളാണ് സംവിധായകന്‍ ജോണ്‍ ഡിറ്റോ.
”ദിലീപിന് സ്വാഭാവിക നീതി കിട്ടി. ബാലചന്ദ്രകുമാറിന്റെയും പൊലീസിന്റേയും റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളുടേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു. സന്തോഷം” എന്നാണ് വിധിയെ സ്വാഗതം ചെയ്തു കൊണ്ട് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഇന്ന് രാവിലെ പത്തരയോടെയാണ് ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
ഹൈക്കോടതി ദിലീപിനും, മറ്റ് പ്രതികളായ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവർക്ക് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി നടൻ ജാമ്യ ഉപാധികൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്യാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.