Latest News

തടി കുറച്ച് മസില്‍ പെരുപ്പിച്ച് വമ്പന്‍ മേക്ക് ഓവറില്‍ ദിലീഷ് പോത്തന്‍; സത്യമായിട്ടും എഡിറ്റ് ചെയ്തിട്ടില്ല എന്ന കുറിപ്പോടെ ചിത്രം പങ്ക് വച്ച് നടന്‍

Malayalilife
തടി കുറച്ച് മസില്‍ പെരുപ്പിച്ച് വമ്പന്‍ മേക്ക് ഓവറില്‍ ദിലീഷ് പോത്തന്‍; സത്യമായിട്ടും എഡിറ്റ് ചെയ്തിട്ടില്ല എന്ന കുറിപ്പോടെ ചിത്രം പങ്ക് വച്ച് നടന്‍

ലയാളത്തിലെ ഹിറ്റ് സംവിധായകനും നടനുമൊക്കെയായി തിളങ്ങുകയാണ് ദിലീഷ് പോത്തന്‍. സംവിധാനം മാത്രമല്ല അഭിനയത്തിലൂടെയും അമ്പരപ്പിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രംഒ ബേബി തിയറ്ററില്‍ എത്തിയിരിക്കുകയാണ്. ദിലീഷിനെ നായകനാക്കി രഞ്ജന്‍ പ്രമോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒ ബേബി. മലയോര കര്‍ഷകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദിലീഷ് ചിത്ത്രതിലെത്തുന്നത്.

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ദിലീഷ് പോത്തന്‍ എത്തിയത്. ഇപ്പോള്‍ ചിത്രത്തിനുവേണ്ടി താരം നടത്തിയ മേക്കോവറാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. 

സോഷ്യല്‍ മീഡിയയിലൂടെ ദിലീഷ് തന്നെയാണ് മേക്കോവര്‍ വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തിനു വേണ്ടി നടന്‍ ശരീരഭാരം കുറയ്ക്കുകയായിരുന്നു. ഒ ബേബിക്ക് വേണ്ടി തടി കുറച്ചപ്പോള്‍... NB: സത്യമായിട്ടും എഡിറ്റ് ചെയ്തിട്ടില്ല- എന്ന അടിക്കുറിപ്പോടെയാണ് താരം ഫേേോട്ടാ പങ്കുവെച്ചത്. ഷര്‍ട്ടിടാതെ നില്‍ക്കുന്ന ദിലീഷിനെയാണ് ചിത്രത്തില്‍ കാണുന്നത്. നിരവധി പേരാണ് ദിലീഷിനെ പ്രശംസിച്ചുകൊണ്ട് എത്തിയത്. 

മലയോര മേഖലയിലെ പ്രമാണിയുടെ ചെറുമകളെ കാര്യസ്ഥന്റെ മകന്‍ പ്രണയിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

dileesh pothans newlook

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES