കുമ്പളങ്ങി നൈറ്റ്സ് വിജയത്തില്‍ മുന്നേറുമ്പോള്‍ സിനിമയ്ക്ക് ലഭിക്കുന്ന നല്ല അഭിപ്രായങ്ങളില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച് സംവിധായകനും കുമ്പളങ്ങി നൈറ്റസ് നിര്‍മാതാവ് കൂടിയായ ദിലീഷ് പോത്തന്. കുമ്പളങ്ങി തിരക്കഥ റെഡിയായി കഥാപാത്രങ്ങളെ തീരുമാനിക്കാന്‍ ആലോചിച്ചപ്പോള്‍ ഫഹദിനെയാണ് ഷമ്മിയുടെ കഥാപാത്രമായി കണ്ടത്.
അഭിനയ പ്രാധാന്യമുള്ള കഥാപാത്രം ആയതിനാല്‍ തന്നെ ഫഹദിനോട് കഥാപാത്രത്തെ കുറിച്ച് പങ്കുവയ്ക്കാം എന്ന് കരുതിയെന്നും ദിലീഷ് പറയുന്നത്. കഥ പറഞ്ഞപ്പോള്‍ തന്നെ ഫഹദിന് കഥാപാത്രത്തെ ഇഷ്ടപ്പെട്ടു. സിനിമ ആരാണ് നിര്‍മ്മിക്കുന്നത്. എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ തന്നെയാണ് നാര്മ്മാണം എന്നാണ് ഞാന്‍ പറഞ്ഞത്.എങ്കില്‍ ഞാന്‍ കൂടി ചേരാം എന്നാണ് അദ്ദേഹം പറഞ്ഞത്. വര്‍ക്കിങ് ക്ലാസ് ഹീറോ, നസ്റിയ പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ ചിത്രം പുറത്തിറങ്ങി നേടിയ മികച്ച വിജയത്തില്‍ സന്തോഷമാണുള്ളത്.
മധുവിനെ സഹായിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ നിര്‍മാണത്തിന് ഒരുങ്ങിയത്.60 ദിവസത്തെ ഷൂട്ടിനിടയില്‍ ഞാന്‍ ഏതാനം ചില ദിവസങ്ങളില്‍ മാത്രമാണ് സെറ്റിലേക്ക് പോയത്. ചെറിയൊരു വേഷവും അഭിനയിച്ചു. ഇനിയും ഇതേ ബാനറില്‍ പുതിയ സംവിധായകരെ വച്ചു ചിത്രങ്ങള്‍ നിര്‍മിക്കാനാണു ഞങ്ങളുടെ തീരുമാനം''ദിലീഷ് പറഞ്ഞു.
ജൂലൈ വരെ സിനിമയില്‍ അഭിനയിച്ച് സജീവമായി രംഗത്തുണ്ടാകും അതിനു ശേഷം അടുത്ത സിനിമ സംവിധാനം ചെയ്യും. കഥ ഏകദേശം റെഡിയായിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം സിനിമ പുറത്തിറക്കാനാണ് ഞങ്ങളുടെ തീരുമാനമെന്നും ദിലീഷ് പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്.