ഒരു മലയാള ചലച്ചിത്ര നടനാണ് ദിലീപ്. യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. സിനിമയിലെത്തുന്നതിന് മുന്നേ ഇദ്ദേഹം അറിയപ്പെടുന്ന മിമിക്രി കലാകാരനായിരുന്നു, സൗണ്ട് തോമ, ശൃംഗാരവേലൻ, തിളക്കം, കല്യാണരാമൻ എന്നീ സിനിമകൾക്ക് വേണ്ടി ആദ്ദേഹം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു.
നടന്റെതായി വലിയ വിജയം നേടിയ സിനിമകളിലെ നിമിഷങ്ങളാണ് ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നത്. കൂട്ടത്തില്‍ മിസ്റ്റര്‍ ബട്‌ലര്‍ എന്ന ദിലീപ് ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രമായി ദിലീപ് എത്തിയ ചിത്രം 2000ത്തിലാണ് പുറത്തിറങ്ങിയത്. മിസ്റ്റര്‍ ബട്‌ലറില്‍ വിദ്യാസാഗര്‍ ഒരുക്കിയ പാട്ടുകളും ഒരുകാലത്ത് തരംഗമായി മാറിയി. കൂട്ടത്തില്‍ കെഎസ് ചിത്രയും കല്യാണി മേനോനും ചേര്‍ന്ന് ആലപിച്ച രാര വേണു എന്ന് തുടങ്ങുന്ന പാട്ടായിരുന്നു കൂടുതല്‍ തരംഗമായത്. ശ്രീകൃഷ്ണനായി ദിലീപും ഗോപികമാരായി വീട്ടന്മമാരുമാണ് രാരവേണു ഗാനരംഗത്തില്‍ എത്തിയത്. ഇപ്പോൾ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ പാട്ടിനൊപ്പം നടിമാര്‍ക്കൊപ്പം ചുവടുവെച്ച് ദിലീപ് എത്തിയിരുന്നു. എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് രണ്ടാം സീസണിന്‌റെ ഫൈനല്‍ റൗണ്ടിലാണ് ഈ ഗാനരംഗം വീണ്ടും പുനരാവിഷ്‌കരിച്ചത്. ദിലീപിനൊപ്പം നടിമാരായ അര്‍ച്ചന സുശീലന്‍, ധന്യ മേരി വര്‍ഗീസ് ഉള്‍പ്പെടെയുളള താരങ്ങളാണ് നടനൊപ്പം ചുവടുവെക്കുന്നത്. ഇതിന്‌റെ വീഡിയോ ഇപ്പോള്‍ ദിലീപിന്‌റെ ഫാന്‍സ് ഗ്രുപ്പുകളിലും മറ്റുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു. 1968 ഒക്ടോബർ 27-ന് ആലുവയ്ക്കടുത്ത് ദേശത്ത് പത്മനാഭൻ പിള്ളയുടെയും സരോജയുടെയും മൂത്ത മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ തുടർന്ന് ആലുവ യു.സി. കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി.