Latest News

മഹാലക്ഷ്മിയുടെ നൂലുകെട്ട് ചടങ്ങില്‍ മീനാക്ഷിയെ കണ്ടോ...! പട്ടുസാരി അണിഞ്ഞ് സുന്ദരിയായി ദിലീപിന്റെ മകള്‍

Malayalilife
മഹാലക്ഷ്മിയുടെ നൂലുകെട്ട് ചടങ്ങില്‍ മീനാക്ഷിയെ കണ്ടോ...! പട്ടുസാരി അണിഞ്ഞ് സുന്ദരിയായി ദിലീപിന്റെ മകള്‍

ദിലീപ്-കാവ്യ മാധവന്‍ ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. എന്നാല്‍ ഇരുവര്‍ക്കും കുഞ്ഞു ജനിച്ചതിന്റെ ആഘോഷങ്ങളിലോ സന്തോഷം പങ്കിടാനോ മകള്‍ മീനാക്ഷി എത്തുന്നില്ല എന്നത് ചര്‍ച്ചയായിരുന്നു. കാവ്യയുടെ ബേബി ഷവറിനു പഠനത്തിന്റെ തിരക്ക് കാരണം മീനാക്ഷി എത്തിയില്ലെന്നായിരുന്നു സൂചന. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനും മീനാക്ഷിയെ കാണാത്തത് കാവ്യയുമായി മീനാക്ഷി പിണക്കത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. എന്നാലിപ്പോള്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് നൂലുകെട്ട് ചടങ്ങിലെ മീനാക്ഷിയുടെ ചിത്രമാണ് വൈറലാകുന്നത്. 

വിജയദശമി ദിനത്തിലായിരുന്നു ദിലീപ്-കാവ്യ താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. വിജയദശമി ദിനത്തില്‍ മീനാക്ഷിയ്ക്ക് പുതിയൊരു കുഞ്ഞനിയത്തി എത്തിയ കാര്യം ദിലീപ് ഫേസ്ബുക്കിലൂടെ പുറത്ത് വിടുകയായിരുന്നു. കുഞ്ഞ് ജനിച്ച് 28-ാം ദിവസം പേരിടല്‍ ചടങ്ങും നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. മഹാലക്ഷ്മി എന്നാണ് താരങ്ങള്‍ തങ്ങളുടെ പൊന്നോമനയ്ക്ക് പേരിട്ടിരിക്കുന്നത്. നൂലുകെട്ട് ചടങ്ങിലെ കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നിരുന്നുവെങ്കിലും മീനാക്ഷിയുടെ വിവരമൊന്നും ഇല്ലായിരുന്നു.

മെഡിക്കല്‍ പഠനത്തിന്റെ തിരക്കിലായതിനാല്‍ കാവ്യയുടെ ബേബി ഷവറിനു എത്താതിരുന്ന മീനാക്ഷി തന്റെ കുഞ്ഞനുജത്തിയുടെ നൂലുകെട്ടലിനും എത്തിയില്ലെന്നായിരുന്നു സൂചന. എന്നാലിപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് നൂലുകെട്ട് ചടങ്ങിലെ മീനാക്ഷിയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.സെറ്റു സാരിയില്‍ സുന്ദരിയായ മീനാക്ഷിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.  

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. അവിടെയും എല്ലാവരും അന്വേഷിച്ചിരുന്നത് താരപുത്രി മീനാക്ഷിയെയായിരുന്നു. ഡോക്ടറാവാന്‍ ചെന്നൈയില്‍ പഠിക്കുന്നതിനാല്‍ മീനൂട്ടി ചടങ്ങില്‍ എത്തിയിരുന്നില്ലേ എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാല്‍ ചടങ്ങില്‍ മീനാക്ഷിയും പങ്കെടുത്തിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. കാവ്യയെ പോലെ കേരള സാരിയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു മീനൂട്ടി എത്തിയിരുന്നത്. മുന്‍പും സാരിയുടുത്ത് നില്‍ക്കുന്ന താരപുത്രിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. 

അമ്മയായ മഞ്ജുവാര്യരുടെ സൗന്ദര്യമാണ് മീനാക്ഷിക്കു കിട്ടിയിരിക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം. മീനാക്ഷി എവിടെ പോയി എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന ചിത്രം. ചെന്നൈയില്‍ ഡോക്ടറാകാനുളള പഠനത്തില്‍ തിരക്കിലാണ് മീനാക്ഷി. 2016-ലായിരുന്നു ദിലീപ്കാവ്യ മാധവന്‍ വിവാഹം. മഞ്ജു വാര്യരുമായി വിവാഹ മോചനം നേടിയ ശേഷമാണ് ദിലീപ് കാവ്യയെ കല്ല്യാണം ചെയ്തത്. മകള്‍ മീനാക്ഷിയുടെ സമ്മതത്തോടെയായിരുന്നു വിവാഹം.

dileep kavya nolukettu mahalekshmi pic viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES