കോടതി സമക്ഷം ബാലന്‍ വക്കീല്‍ സിനിമയുടെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്ത് എത്തിയ ദിലീപുമൊത്ത് സെല്‍ഫി പകര്‍ത്തുന്നതിനെ ഫാന്‍സും സുരക്ഷാ ജീവനക്കാരും തമ്മില്‍ കയ്യേറ്റം. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ താരത്തിനൊത്ത് സെല്‍ഫി പകര്‍ത്തുന്നതിനിടയിലാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. ഇന്ന് വൈകിട്ട് ട്രാവന്‍കൂര്‍ മാളില്‍ നടന്ന വിജയാഘോഷ പരിപാടിയില്‍ നടന്‍ ദിലീപും സംവിധായകന്‍ ബ6ി.ഉണ്ണികൃഷ്ണനുമാണ് പങ്കെടുത്തത്. വൈകിട്ട് ആറരയ്ക്ക് പരിപാടി 7: 15 നോടെയാണ് തുടങ്ങാനായത്.
സദസിനെ അഭിസംബോധന ചെയ്ത് ദിലീപും സംവിധായകനും സംസാരിച്ചതിന് ശേഷമാണ് സെല്‍ഫി എടുക്കാനായി ആരാധകര്‍ നടന് അരികിലേക്ക് തള്ളിക്കയറിയത്. എന്നാല്‍ ദിലീപിന്റെ സുരക്ഷയ്ക്കായി എത്തിയിരുന്ന 20 ലധികം വരുന്ന സെക്യൂരിറ്റി ഫോള്‍സ് ഇവരെ നിയന്ത്രിക്കുന്നതിനിടയില്‍ ഫാന്‍സ് അസോസിയേഷനിലെ അംഗത്തെ തള്ളി മാറ്റുകയായിരുന്നു.
ട്രാവന്‍കൂര്‍ മാളിലെ ഒന്നാം നിലയില്‍ പരിമിതമായ സ്ഥലത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ദിലീപ് വരുന്നു എന്ന് അറിഞ്ഞതോടെ ജനക്കൂട്ടം മാളിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ഇതോടെ ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് സുരക്ഷാ ജീവനക്കാര്‍ ബലപ്രയോഗം നടത്തി ആളുകളെ ഒഴുപ്പിച്ചത്.
റെഡ് എഫ് എമ്മും ട്രാവന്‍കൂര്‍ മാളും ചേര്‍ന്ന് സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രിയനൊത്ത് സെല്‍ഫി പകര്‍ത്താനുള്ള അവസരം എല്ലാവര്‍ക്കും ഒരുക്കും എന്ന് പറഞ്ഞതോടെ ദിലീപ് ആദ്യഘട്ടത്തില്‍ ഇതിനെ എതിര്‍ത്തു എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലേക്ക് ജനങ്ങള്‍ സെല്‍ഫി പകര്‍ത്താന്‍ എത്തുകയായിരുന്നു.
എന്നാല്‍ ദിലീപ് എല്ലാവരോടും സഹകരിച്ച് സെല്‍ഫി പകര്‍ത്തുകയും ചെയ്തു. മാളിനു പുറത്തേക്ക് കടക്കാനും സുരക്ഷാ ജീവനക്കാര്‍ക്കും മാള്‍ അധികൃതര്‍ക്കുിം കഴിയാതെ വന്നതോടെ ലിഫിറ്റിലും നടന്‍ പത്ത് മിനിട്ടിലധികം കുടുങ്ങി. പിന്നീട് ജനക്കൂട്ടത്തെ ഹാളില്‍ നിന്ന് ഒഴിവാക്കി കര്‍ശന സുരക്ഷയിലാണ് ഇവിടെ നിന്ന് നടനെ പുറത്തേക്ക് എത്തിച്ചത്.
ബി. ഉണ്ണികൃഷ്ണന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ വിജയത്തില്‍ നന്ദി പ്രകാശിപ്പിച്ചാണ് ദിലീപ് സദസിനെ അഭിസംബോധന ചെയ്തത്. ഇത്രകാലവും തനിയ്‌ക്കൊപ്പം നിന്ന പ്രേക്ഷകരോട് എന്നും കടപ്പെട്ടിരിക്കുമെന്നും ചടങ്ങില്‍ ദിലീപ് പറഞ്ഞു. ചടങ്ങില്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനും പ്രസംഗിച്ചു.