Latest News

ചിരിച്ചും കുശലം ചോദിച്ചും ദിലീപും കാവ്യയും; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

Malayalilife
ചിരിച്ചും കുശലം ചോദിച്ചും ദിലീപും കാവ്യയും; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

സ്‌ക്രീനില്‍ മികച്ച താരജോഡികളായിരുന്ന കാവ്യയും  ദിലീപും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും മാറി നിന്ന കാവ്യ ദിലീപിനൊപ്പം ചടങ്ങുകള്‍ക്കൊക്കെ പങ്കെടുക്കാന്‍ എത്താറുണ്ട്. ദിലീപിനും കുടുംബത്തിനുമൊപ്പം സന്തുഷ്ട കുടുംബിനിയായി കഴിയുകയാണ് താരം. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു താരം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്.സിനിമാതിരക്കുകളില്‍ നിന്നും മാറി കുടുംബസമേതമായി വീട്ടിലായിരുന്നു ലോക് ഡൗണ്‍ സമയത്ത് ദിലീപ്. ചെന്നൈയില്‍ നിന്നും മീനാക്ഷിയും പത്മസരോവരത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പത്മസരവരം ആഘോഷത്തിമിര്‍പ്പിലായിരുന്നു. മഹാലക്ഷ്മിയുടെയും കാവ്യയുടെയുനം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ ദിലീപിന്റെ പിറന്നാളും കുടുംബം ഗംഭീരമായി ആഘോഷിക്കുകയായിരുന്നു. അന്ന് പുറത്ത് വന്ന ചിത്രങ്ങളും വൈറലായിരുന്നു.

കാവ്യ മാധവന്റേയും ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാസ്‌ക് അണിഞ്ഞതും അല്ലാത്തതുമായ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന കാവ്യ മാധവനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. തങ്ങള്‍ക്ക് മുന്നിലെത്തിയവരോട് ഇരുവരും കുശലാന്വേഷണവും നടത്തുന്നുണ്ട്. കായല്‍ക്കരയിലുള്ള ദിലീപിന്റെ സ്ഥലത്താണ് ഇരുവരുമുള്ളതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കുടുംബത്തിലെ വിശേഷങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളാണ് വിവാഹ ശേഷം നേരിടേണ്ടി വന്നിരുന്നതെന്ന് ദിലീപ് പറഞ്ഞിരുന്നു.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യ മാധവന്‍ നായികയായത്. ഈ ചിത്രത്തിലെ നായകനെ തന്നെ ജീവിതത്തിലും താരം നായകനാക്കിയെന്നുള്ളതാണ് കൗതുകകരമായ കാര്യം. ഇരുവരുടേയും രണ്ടാമത്തെ വിവാഹം കൂടിയായിരുന്നു ഇത്. കാവ്യയും ദിലീപും പ്രണയത്തിലാണെന്ന കിവംദന്തികള്‍ നിരവധി തവണ പ്രചരിച്ചിരുന്നു. ഗോസിപ്പുകളെ യാഥാര്‍ത്ഥ്യമാക്കിയുള്ള വിവാഹം കൂടിയായിരുന്നു ഇവരുടേത്. മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പായാണ് വിവാഹക്കാര്യത്തെക്കുറിച്ച് ദിലീപും കാവ്യയും തുറന്നുപറഞ്ഞത്.

മൂത്തമകളായ മീനാക്ഷിയുടെ താല്‍പര്യപ്രകാരമായാണ് താന്‍ വീണ്ടും വിവാഹിതനാവുന്നതെന്ന് ദിലീപ് പറഞ്ഞിരുന്നു. മീനൂട്ടിക്കും തനിക്കും ഒരുപോലെ അറിയാവുന്നയാളാണ് കാവ്യ മാധവന്‍. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്റെ പേരില്‍ ബലിയാടായ ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു. വിവാഹത്തില്‍ അതീവ സന്തോഷത്തോടെയായിരുന്നു മീനാക്ഷി പങ്കെടുത്തത്.പ്രണയിച്ച് വിവാഹിതരായവരായിരുന്നു മഞ്ജു വാര്യരും ദിലീപും. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വേര്‍പിരിയുകയായിരുന്നു ഇരുവരും.

dileep and kavya madhavan latest pictures

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES