Latest News

എട്ടാം ക്ലാസുവരെ വിക്ക് ഉണ്ടായിരുന്ന ആളാണ് നാദിര്‍ഷ; സംസാരിക്കുമ്പോള്‍ വിക്ക് വന്നാല്‍ കൈ ഞൊടിച്ചാണ് അതിനെ മറികടന്നിരുന്നത്; നാദിര്‍ഷയെക്കുറിച്ച് മനസ് തുറന്ന് ദിലീപ് 

Malayalilife
എട്ടാം ക്ലാസുവരെ വിക്ക് ഉണ്ടായിരുന്ന ആളാണ് നാദിര്‍ഷ; സംസാരിക്കുമ്പോള്‍ വിക്ക് വന്നാല്‍ കൈ ഞൊടിച്ചാണ് അതിനെ മറികടന്നിരുന്നത്; നാദിര്‍ഷയെക്കുറിച്ച് മനസ് തുറന്ന് ദിലീപ് 

ദിലീപ് നായകനാകുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിനു പ്രേക്ഷകര്‍ നല്ല വരവേല്‍പ് ആണ് നല്‍കിയത്. ഒരു വിക്ക് ഉള്ള വക്കീലിന്റെ വേഷത്തിലാണ് ദിലീപ് ഈ ചിത്രത്തില്‍ എത്തിയത്. അടുത്തിടെ ചിത്രത്തിന്റെ പ്രചാരണാര്‍ദ്ധം കോമഡി ഉത്സവത്തില്‍ എത്തിയ ദിലീപ് ബാലന്‍ വക്കീലിനെ പോലെ യഥാര്‍ഥ ജീവിതത്തില്‍ വിക്ക് ഉള്ള ഒരാളുടെ വിജയകഥയെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

കുട്ടിക്കാലത്ത് നാദിര്‍ഷയ്ക്ക് വിക്ക് ഉണ്ടായിരുന്നെന്നും സ്വപ്രയത്‌നത്തിലൂടെ അതു മാറ്റിയെടുത്ത് ഉയരങ്ങളിലെത്തിയെന്നും ദിലീപ് പറഞ്ഞു.ബാലന്‍ വക്കീലിനെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ദിലീപിനു പ്രചോദനമായതും നാദിര്‍ഷയാണ്. വിക്ക് ഉണ്ടായിരുന്ന സമയത്തെ നാദിര്‍ഷയുടെ ചില മാനറിസങ്ങളാണ് ദിലീപ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ:-

വേറിട്ട വേഷങ്ങളെല്ലാം പരീക്ഷണങ്ങളാണ്. നമ്മുടെ കണ്‍മുന്നില്‍ കാണുന്ന ആളുകളെ നിരീക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും എനിക്കു ലഭിക്കാറുണ്ട്. സാധാരണ കഥാപാത്രങ്ങളെ സ്ഥിരമായി ചെയ്യുമ്പോള്‍ ഒരു മടുപ്പ് തോന്നും. ജീവിതത്തോട് അടുത്തു നില്‍ക്കുന്ന വേഷങ്ങളാണ് കൂടുതല്‍ സംതൃപ്തി തരുന്നത്. മാത്രമല്ല ഇത്തരം വ്യത്യസ്ത പുലര്‍ത്തുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതു മറ്റുള്ളവര്‍ക്കു പ്രചോദനമാകാനും ഞാന്‍ ശ്രമിക്കാറുണ്ട്.

ബാലന്‍ വക്കീല്‍ വിക്കുള്ളയാളാണ്. എന്നാല്‍ അത് ആ കഥാപാത്രത്തെ പരിഹസിക്കുന്ന രീതിയിലല്ല ഉപയോഗിച്ചിരിക്കുന്നത്. ഈ സിനിമ കാണുമ്പോള്‍ മനസിലാകും അയാള്‍ക്ക് അതൊരു കഴിവുകേടല്ലെന്ന്. അങ്ങനെ ജീവിതത്തില്‍ വലിയ നേട്ടം സ്വന്തമാക്കിയ ഒരാളുണ്ട്. എല്ലാവര്‍ക്കും അറിയാമോ എന്ന് അറിയില്ല, പേരുപറഞ്ഞാല്‍ മനസിലാകും,? നാദിര്‍ഷ.

എട്ടാം ക്ലാസുവരെ നന്നായി വിക്ക് ഉണ്ടായിരുന്ന ആളാണ് നാദിര്‍ഷ. എന്നാല്‍ പാട്ടു പാടുമ്പോള്‍ അദ്ദേഹത്തിന് വിക്ക് അനുഭവപ്പെട്ടിരുന്നില്ല.

ഞാന്‍ പരിചയപ്പെടുന്ന സമയത്തും കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വിക്ക് അനുഭവപ്പെടുക യാണെങ്കില്‍ കൈ ഞൊടിച്ചാണ് അദ്ദേഹം അതിനെ മറികടന്നിരുന്നത്. ആദ്യം ഈ കൈ ഞൊടിയുടെ കാര്യം എനിക്കു മനസിലായില്ലായിരുന്നു. ഇവന്‍ എന്തിനാണ് ഇടയ്ക്കിടെ കൈ ഞൊടിക്കുന്നതെന്നായിരുന്നു എന്റെ ചിന്ത. പിന്നെ എനിക്ക് അതു മനസിലായി. പക്ഷേ നിങ്ങള്‍ നോക്കൂ, ആ നാദിര്‍ഷയ്ക്ക് ഇപ്പോള്‍ വിക്ക് ഇല്ല. അവന്‍ അത് ഒരുപാടു പരിശ്രമിച്ചു മാറ്റിയെടുത്തു.

അവന്‍ ഇപ്പോള്‍ എവിടെയെത്തി. സംവിധാനം പഠിക്കാന്‍ പോയത് ഞാനാണെങ്കിലും സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത് അവനാണ്. കേരളത്തിലെ എടുത്ത് പറയേണ്ട പാട്ടുകാരന്‍, അതും ബഹളമുള്ള പാട്ടുകളുടെ പാട്ടുകാരന്‍- ദിലീപ് പറഞ്ഞു.

Read more topics: # dileep about nadirsha
dileep about nadirsha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES