Latest News

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന 'ചീനട്രോഫി; സഞ്ചാരി വീഡിയോ സോങ്ങ് പുറത്തിറങ്ങി 

Malayalilife
 ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന 'ചീനട്രോഫി; സഞ്ചാരി വീഡിയോ സോങ്ങ് പുറത്തിറങ്ങി 

നില്‍ ലാലിന്റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമായ 'ചീനട്രോഫി'യിലെ സഞ്ചാരി എന്ന മനോഹരഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.  പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ രസകരമായൊരു കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

അനില്‍ ലാലിന്റെ വരികള്‍ക്ക് സൂരജ് സന്തോഷ്, വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അറക്കല്‍ നന്ദകുമാര്‍, സൂരജ് സന്തോഷ് എന്നിവരാണ്. ധ്യാന്‍ ശ്രീനിവാസനെക്കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചീന ട്രോഫിയുടെ ഛായാഗ്രാഹകന്‍ സന്തോഷ് അണിമയും എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈന്‍: ബാദുഷ എന്‍ എം, സംഗീതം: സൂരജ് സന്തോഷ്, വര്‍ക്കി, പശ്ചാത്തലസംഗീതം: വര്‍ക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് എസ് നായര്‍, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈന്‍: അരുണ്‍ രാമവര്‍മ്മ, മേക്കപ്പ്: അമല്‍, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്‌സല്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍, ഫൈനല്‍ മിക്‌സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്‌സ് എന്‍ജിനീയര്‍: ടി ഉദയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സനൂപ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്,വാഴൂര്‍ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍.

dhyan sreenivasan starer chinatrophy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES