ഒരു ചലച്ചിത്രനടനും നിർമ്മാതാവും ടെലിവിഷൻ അവതാരകനും മിമിക്രി താരവുമാണ് ധർമ്മജൻ ബോൾഗാട്ടി. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ രമേശ് പിഷാരടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി മിനിസ്ക്രീനിൽ എത്തിയതോടെയാണ് ധർമ്മജൻ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് രമേശ് പിഷാരടി, മുകേഷ് എന്നിവർ പ്രധാന അവതാരകരായ ‘ബഡായി ബംഗ്ലാവ്’ എന്ന ഹാസ്യപരിപാടിയിലും സ്ഥിരം സാന്നിധ്യമായി പ്രേക്ഷകപ്രീതി നേടി.
ബാലുശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ധർമജൻ പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് കൈയേറ്റത്തിന് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശിവപുരം 187, 188 ബൂത്തിൽ വച്ചാണ് സംഭവമുണ്ടായത്. ബൂത്തിൽ പ്രവേശിക്കാനെത്തിയ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. തന്റെ നേർക്ക് കൈയോങ്ങുകയും അടിക്കാൻ വരികയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി എന്ന നിലയിൽ ബൂത്തിൽ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്നും പാസ്സ് തന്റെ കൈയിൽ ഉണ്ടായിരുന്നെന്നും ധർമജൻ പറഞ്ഞു. എന്നാൽ ഏതാനും പേർ തടയുകയായിരുന്നു. അത്തരത്തിൽ തടയാനുള്ള അധികാരം ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഇല്ല. ഉദ്യോഗസ്ഥർക്കേ ഉള്ളൂ. സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2010-ൽ പുറത്തര്രങ്ങിയ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ രംഗപ്രവേശം ചെയ്തത്. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, പ്രേതം, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ വലിയ ജനപ്രീതി നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് നാമനിർദ്ദേശം ലഭിച്ചു. ധർമ്മജൻ നിർമ്മിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'നിത്യഹരിതനായകൻ' എന്ന ചിത്രത്തിൽ ഇദ്ദേഹം ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.