പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ദേവിയാണ്.മലയാളത്തിന്റെ ശാലീന സുന്ദരിയായിരുന്ന ജലജയുടെ മകളാണ് ദേവി. ദേവിയും അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണമെന്ന മോഹവുമായി കഴിയുകയായിരുന്നു.
വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട് ഭര്‍ത്താവായ പ്രകാശുമൊത്ത് ബഹ്‌റിനില്‍ സെറ്റില്‍ ചെയ്തു.ദേവിയുടെ ജനനവും വിദ്യാഭ്യാസവുമൊക്കെ ബഹ്‌റിനില്‍ ആയിരുന്നു. പിന്നീട് ഹയര്‍ സ്റ്റഡീസ് യു.എസ്സിലും ചെയ്തു.uള്‍ഫ് ജീവിതം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്തതിനു ശേഷമാണ് മകള്‍ ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്.
' ദേവിക്ക് അഭിനയം താല്‍പ്പര്യമാണങ്കില്‍ ആ വഴി തെരഞ്ഞെടുക്കട്ടെ; ' എന്നാണ് ജലജ മകളുടെ കടന്നുവരവിനേക്കുറിച്ച് പറഞ്ഞത്.
മാലിക്എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ദേവി അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്ത് ഹരിശീ കുറിച്ചു,
അതേ ചിത്രത്തില്‍ത്തന്നെ വലിയൊരു ഇടവേളക്കുശേഷം ജലജയും അഭിനയിച്ചിരുന്നു.
വലിയൊരു ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു ആ ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്ന് ജലജ പറഞ്ഞിരുന്നത് ശ്രദ്ധേയമായി.മികച്ച നര്‍ത്തകി കൂടിയാണ് ദേവി. ചെറുപ്പം മുതല്‍ തന്നെ നൃത്തത്തില്‍ പരിശീലനം നേടിയിരുന്നു ദേവി.ഹൗസിനി എന്ന ചിത്രത്തില്‍ ദേവി നായികയായതിനേക്കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്നിന്റെ പ്രതികരണമിതായിരുന്നു.കറച്ചു നാളായി ദേവിയുടെ കാര്യം മനസ്സിലുണ്ടായിരുന്നു. ഈ സമയത്താണ് ഹൗഡിനി ആരംഭിക്കാനുള്ള സമയമായത്.ഈ ചിത്രത്തിലെ നായികയെ നിശ്ചയിക്കേണ്ടി വന്നപ്പോള്‍ അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാരാണ് ദേവിയുടെ കാര്യം നിര്‍ദ്ദേശിച്ചത്.അതും കൂടി ആയപ്പോള്‍ ദേവിയെ പരിഗണിക്കുകയായിരുന്നു.
കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുകയും രണ്ടു സീനുകള്‍ കൊടുത്തത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.
ഇതിലെ മീന എന്ന കഥാപാത്രം അങ്ങനെ മീനയില്‍ ഭദ്രമായി.
മജീഷ്യനായ ആസിഫ് അലി അവതരിപ്പിക്കുന്ന നന്ദന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ്മീന എന്ന കഥാപാത്രം.
നന്ദന്റെ ജീവിതത്തില്‍ എന്നും താങ്ങും തണലുമാകുന്ന കഥാപാത്രം. പല പ്രതിസന്ധികളേയും നന്ദന് തരണം ചെയ്യേണ്ടി വരുമ്പോഴൊക്കെ മീനയുടെ സാന്നിദ്ധ്യം ഏറെ നിര്‍ണ്ണായകമായിരുന്നു'
അഭിനയസിദ്ധിയും, ആ കാര സൗഷ്ട'വും കൊണ്ട്
അനുഗ്രഹീതയായ ഈ നടിക്ക് ശോഭനമായ ഒരു പാത തന്നെ മുന്നിലുണ്ടന്ന് വിശ്വസിക്കാം.
വാഴൂര്‍ ജോസ്.
ഫോട്ടോ - ലിബിസണ്‍ ഗോപി.