മലയാള സിനിമയില്‍ വീണ്ടുമൊരു താരവിവാഹം നടന്നിരിക്കുകയാണ്. മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വളരെ ലല്‍മായി രജിസ്റ്റാര്‍ ഓഫീസില്‍ വെച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരവിവാഹം
നടി റൈന രാധാകൃഷ്ണന്റെ ഇരട്ട സഹോദരി ഷൈനയാണ് വധു. ചിറ്രൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇരുവരുടെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഫാലിമി, കുടുക്ക്, ബി 32 മുതല്‍ 44 വരെ എന്നീ ചിത്രങ്ങളില്‍ റൈന അഭിനയിച്ചിട്ടുണ്ട്. ഇരട്ട സഹോദരിയുടെ വിവാഹത്തിന് സാക്ഷിയായി ഒപ്പിടുന്ന ചിത്രം റൈന സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
വികാര നിര്‍ഭരമായ കുറിപ്പ് ഇരുവരുടെയും അമ്മ സുനന്ദ വിവാഹചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ചു. എന്റെ തക്കു വിവാഹിതയായി. ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ. ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഏറ്റവും പ്രിയപെട്ടവരുടെ സാന്നിധ്യത്തില്‍ ഒരു ഒപ്പിലൂടെ അവള്‍ 'ദേവവധുവായി'. തക്കു.. ദത്താ എ നിക്ക് നിങ്ങളെ കുറിച്ച് അഭിമാനം, ആളുകള്‍ എന്ത് പറയുമെന്ന മറ്റുള്ളവരുടെ ചോദ്യത്തിന് എന്റെ ചെറിയ ആശങ്കക്ക് അവരെന്തും പറഞ്ഞോട്ടെ എന്ന ഉറച്ച സ്വരത്തില്‍ പറഞ്ഞതിന് കൂടെ കട്ടക്ക് നിന്ന ഷാജി ചേട്ടനും സുബിക്കും സ്നേഹം.
സുനന്ദയ്ക്ക് ചിലവില്ലലോ എന്ന് മുഖത്തു നോക്കി പറഞ്ഞ പ്രിയരേ... ഇത് എന്റെ മകളുടെ ആദര്‍ശമാണ്! സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഇന്‍ഡിപെന്‍ഡന്റ് ആയ തക്കുന്റെ കൂടെ നില്‍ക്കുക എന്നുള്ളത് തന്നെയാണ് ഒരു അമ്മ എന്ന നിലയില്‍ എനിക്ക് അവള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.
ഈ തീരുമാനത്തെ ഏറ്റവും അഭിമാനത്തോടെയും സ്നേഹത്തോടെയും കണ്ട സുബിക്കും ശിവേട്ടനും ചിന്നുമോള്‍ക്കും സുജാതക്കും സുഷമക്കും ഉണ്ണിക്കും നിങ്ങള്‍ സൂപ്പറാ. അച്ഛന്‍ നിങ്ങളെയോര്‍ത്ത് എന്നും അഭിമാനിച്ചിരുന്നു. ഇപ്പോളത് നൂറിരട്ടി ആയി കാണും. തക്കുമോളെ അഗു... ഉമ്മ ഉമ്മ ഉമ്മ...' എന്നും പറഞ്ഞാണ് അമ്മ സുനന്ദ മകള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്
ഒപ്പം വിവാഹത്തിന്റെ ഫോട്ടോസും ചടങ്ങില്‍ നിന്നുള്ള വീഡിയോയും താരമാതാവ് പോസ്റ്റ് ചെയ്തിരുന്നു. ഇതിന് തഴെ താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് നൂറുക്കണക്കിന് ആളുകളാണ് എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ദേവദത്ത് ഷാജി സിനിമയിലേക്ക് ചുവടുറപ്പിക്കുന്നത്. ശേഷം മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റായി മാറിയ ഭീഷ്മപര്‍വ്വത്തിന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി. ഈ സിനിമ വലിയ വിജയമായതോടെ തിരക്കഥാകൃത്തും ജനകീയനായി.