Latest News

ദിപിക രണ്‍വീര്‍ വിവാഹം സിഖ് ആചാരങ്ങള്‍ ലംഘിച്ചു; താരവിവാഹത്തിനെതിരെ സിഖ് സംഘടനകള്‍; പ്രതിഷേധം കത്തുമ്പോള്‍ വിവാഹ വിരുന്നിനായി താരങ്ങള്‍ ബംഗലൂരിവില്‍ 

Malayalilife
ദിപിക രണ്‍വീര്‍ വിവാഹം സിഖ് ആചാരങ്ങള്‍ ലംഘിച്ചു; താരവിവാഹത്തിനെതിരെ സിഖ് സംഘടനകള്‍; പ്രതിഷേധം കത്തുമ്പോള്‍ വിവാഹ വിരുന്നിനായി താരങ്ങള്‍ ബംഗലൂരിവില്‍ 

ബോളിവുഡ് കാത്തിരുന്ന വിവാഹമാണ് ദീപിക രണ്‍വീര്‍ വിവാഹം. ഇറ്റലിയില്‍ വെച്ച് നടന്ന വിവാഹചടങ്ങുകള്‍ക്ക് ശേഷം വിവാഹസല്‍ക്കാരത്തില്‍ പങ്കുചേരാനായി താരദമ്പതികള്‍ ബാംഗ്ലൂരിലെത്തി. വവാഹത്തിന് സിഖ് ആചാരങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് സിഖ് മതവിശ്വാസകിള്‍ രംഗത്തെത്തിയിട്ടുണ്ട്, എന്നാല്‍ താരജോഡികള്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി ബംഗളൂരുവിലെത്തി.

ഇറ്റലിയിലെ   ലേക്ക് കോമോയില്‍ വച്ച്  നവംബര്‍-14, 15 തിയ്യതികളിലായിരുന്നു വിവാഹം. ദീപികയുടെയും രണ്‍വീറിന്റെയും മതാചാര  പ്രകാരം കൊങ്ങിണി-സിഖ് ആചാരരീതികളിലായിരുന്നു വിവാഹച്ചടങ്ങുകള്‍. എന്നാല്‍ ഇപ്പോള്‍ നവംബര്‍ 15ന് നടന്ന സിഖ് വിവാഹച്ചടങ്ങുകളുടെ പേരില്‍ വിവാദങ്ങളും ഉയര്‍ന്നിരുന്നു. 

സിഖ് മതാചാരപ്രകാരം നടക്കുന്ന ആനന്ദ് കരാജ് എന്ന വിവാഹച്ചടങ്ങിനെതിരേയാണ് ഇറ്റലിയിലെ സിഖ് സമൂഹം രംഗത്തു വന്നിരിക്കുന്നത്. ഇറ്റലിയില്‍ ഒരുക്കിയ വിവാഹവേദിയില്‍ താത്കാലികമായി ഗുരുദ്വാര പണിതുവെന്നാണ് ദീപികയ്ക്കും രണ്‍വീറുമെതിരെയുള്ള പ്രധാന ആരോപണം. സിഖ് മതാചാരപ്രകാരം ഗുരു ഗ്രന്ഥ സാഹിബ് ഗുരുദ്വാരയില്‍ നിന്നും പുറത്തെടുക്കാന്‍ അനുവാദമില്ല. ഇതുവഴി രണ്‍വീറും ദീപികയും സിഖ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് ആരോപണം ഇതു സംബന്ധിച്ച് ഇറ്റാലിയിലെ സിഖ് സംഘടന പരാതിയുമായി രംഗത്തെത്തിയരിക്കുകയാണ്. 

സിഖ് മതാചാരപ്രകാരം വിവാഹച്ചടങ്ങുകള്‍ നടക്കുമ്പോള്‍ ഗുരു ഗ്രന്ഥ സാഹിബിന്റെ മുന്നില്‍ വച്ച് തലപ്പാവിലെ പതക്കം അഴിച്ചു മാറ്റണം. എന്നാല്‍ വിവാഹച്ചടങ്ങില്‍ സംബന്ധിച്ച എസ്.ജി.പി.സി കമ്മിറ്റി അംഗങ്ങള്‍ അടക്കം ആരും തന്നെ ഇവ അഴിച്ചു മാറ്റാത്തതിനാലാണ് പരാതി അകാല്‍ തക്തിന് മുമ്പാകെ ബോധിപ്പിച്ചത്.

എന്നാല്‍ വിവാഹശേഷം താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന വിരുന്നിനായി രണ്‍വീറും ദീപിക ദമ്പതികള്‍ ബാംഗ്ലൂരിലെത്തി. നാളെയാണ് ദീപികയുടെ ജന്മനാട്ടില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിവാഹ സല്‍ക്കാരം.വെള്ളനിറത്തിലുള്ള മാച്ചിങ് വസ്ത്രമണിഞ്ഞാണ് ഇരുവരും എയര്‍പോര്‍ട്ടിലെത്തിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള സല്‍വാറായിരുന്നു ദീപികയുടെ വേഷം.

തൂവെള്ള പൈജാമയ്ക്കും കുര്‍ത്തയ്ക്കും മുകളില്‍ ഫ്‌ളോറല്‍ പ്രിന്റുള്ള കോട്ട് അണിഞ്ഞാണ് രണ്‍വീര്‍ എത്തിയത്. ഇന്നു രാവിലെ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ താരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക ഫോട്ടോഷൂട്ടും അനുവദിച്ചു. അതിനു ശേഷമാണ് താരങ്ങള്‍ ബാംഗ്ലൂരിലേക്ക് പറന്നത്. 

deepika ranveer wedding sikh federations against married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES