ഈ വര്‍ഷം നടക്കാനിരിക്കുന്ന ബാഫ്റ്റ (ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്‌സ്) അവാര്‍ഡുകളില്‍ അവാതരകരില്‍ ഒരാളായെത്തുന്നത് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, നടന്‍ കേറ്റ് ബ്ലാഞ്ചറ്റ്, ഗായിക ഡുവാ ലിപ എന്നിവര്‍ക്കൊപ്പമാണ് ബോളിവുഡിന്റെ പ്രിയതാരം പങ്കെടുക്കുന്നത്. ദീപിക തന്നെയാണ് അവതാരികയായെത്തുമെന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്.
ഹഗ് ഗ്രാന്റ്, ലില്ലി കോളിന്‍സ്, അഡ്ജോവ ആന്‍ഡോ, എമ്മ കോറിന്‍, ഗില്ലിയന്‍ ആന്‍ഡേഴ്സണ്‍, ഹിമേഷ് പട്ടേല്‍, ഇദ്രിസ് എല്‍ബ തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ അവതാരകരായെത്തിയിട്ടുണ്ട്.
ഇത് ദീപിക അവതാരകയാകുന്ന ആദ്യ അന്താരാഷ്ട അവാര്‍ഡ് ഷോയല്ല. 2023ലെ ഓസ്‌കാറിലും താരം പങ്കെടുത്തിരുന്നു. ആഗോള വേദികളിലെ താരത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ സിനിമാ താരങ്ങളുടെ ജനപ്രീതിയുടെ പ്രതിഫലനമാണ്. 2023-ല്‍ എസ്എസ് രാജമൗലി ചിത്രം RRR ഓസ്‌കാര്‍ നേടിയതോടെ ഈ നേട്ടം വര്‍ദ്ധിച്ചിരുന്നു. ചിത്രത്തിലെ ''നാട്ടു നാട്ടു'' എന്ന ഗാനം മികച്ച ഒറിജിനല്‍ വിഭാഗത്തിലാണ് ഓസ്‌കാര്‍ നേടിയത്.
ഫെബ്രുവരി 19 ന് ലണ്ടനിലെ റോയല്‍ ഫെസ്റ്റീവ് ഹാളില്‍ വെച്ചാണ് ബാഫ്റ്റ ഫിലിം അവാര്‍ഡ്സ് നടക്കുന്നത്. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ ഹൈമറാണ് മുന്നില്‍. കൂടാതെ, ഗോഥിക് കോമഡി പുവര്‍ തിംഗ്സും, മാര്‍ട്ടിന്‍ സ്‌കോര്‍സെസിന്റെ കില്ലേഴ്സ് ഓഫ് ദി ഫ്‌ലവര്‍ മൂണും നോമിനേഷനില്‍ മുന്നിലുണ്ട്.