Latest News

ഭര്‍ത്താക്കന്മാരുടെ കരിയറിനു വേണ്ടി ത്യാഗം സഹിക്കുന്ന ഭാര്യമാര്‍ക്കുള്ള ആദരവായിരുന്നു ജവാനും;ഷാരൂഖ് ഖാന്റെ ഏത് സ്‌പെഷ്യല്‍ അപ്പിയറന്‍സിലും ഞാനവിടെ ഉണ്ടാകും;ജവാനില്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയെന്ന് ദീപിക പദുക്കോണ്‍

Malayalilife
ഭര്‍ത്താക്കന്മാരുടെ കരിയറിനു വേണ്ടി ത്യാഗം സഹിക്കുന്ന ഭാര്യമാര്‍ക്കുള്ള ആദരവായിരുന്നു ജവാനും;ഷാരൂഖ് ഖാന്റെ ഏത് സ്‌പെഷ്യല്‍ അപ്പിയറന്‍സിലും ഞാനവിടെ ഉണ്ടാകും;ജവാനില്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയെന്ന് ദീപിക പദുക്കോണ്‍

2007-ല്‍ പുറത്തിറങ്ങിയ 'ഓം ശാന്തി ഓം' എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്റെ നായികയായി ദീപിക പദുക്കോണ്‍ സിനിമ രം?ഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കിം?ഗ് ഖാനൊപ്പമുള്ള തുടക്കത്തിലൂടെ ദീപിക ശ്രദ്ധേയയായി. ഒപ്പം ഇരുവരുടെയും കെമിസ്ട്രി ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 'ചെന്നൈ എക്‌സ്പ്രസ്', 'ഹാപ്പി ന്യൂഇയര്‍' തുടങ്ങി ഇരുവരും പിന്നെയും ഹിറ്റുകളുടെ ഭാ?ഗമായി. ഈ വര്‍ഷം ആദ്യം ഇറങ്ങിയ ബോളിവുഡിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റര്‍ 'പഠാനി'ലും ദീപികയും ഷാരൂഖും പ്രധാന താരങ്ങളായിരുന്നു. ഏറ്റവും പുതുതായി തിയേറ്ററുകളില്‍ 'ജവാന്‍' പ്രദര്‍ശനം തുടരവെ കാമിയോ വേഷത്തിലും ഷാരൂഖിന് ഒപ്പം ദീപിക തിളങ്ങുകയാണ്.

ഇപ്പോളിതാ ജവാനില്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് നടി വ്യക്തമാക്കി.കാരണം ഭര്‍ത്താക്കന്മാരുടെ വിജയത്തിന് പിന്നില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ആദര സൂചകമായാണ് ഞാന്‍ അത് ചെയ്തത്. എന്റെ അമ്മയില്‍ ഞാന്‍ അത് കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഭര്‍ത്താക്കന്മാരുടെ കരിയറിനുവേണ്ടി ത്യാഗം സഹിക്കുന്ന ഭാര്യമാര്‍ക്കുള്ള എന്റെ ആദരവായിരുന്നു ജവാനും. മാത്രമല്ല ഷാരൂഖ് ഖാന്റെ ഏത് സ്‌പെഷ്യല്‍ അപ്പിയറന്‍സിലും ഞാനവിടെ ഉണ്ടാവും.

ഷാരൂഖുമായുള്ള തന്റെ ബന്ധം 'ഭാഗ്യം' എന്ന ഘടകത്തിനും അതീതമാണെന്നും തങ്ങള്‍ക്കിടയിലുള്ള വിശ്വാസവും ബഹുമാനവുമാണ് തങ്ങളെ പരസ്പരം ദുര്‍ബലരാക്കുന്നതെന്നും ദീപിക കൂട്ടിച്ചേര്‍ത്തു. പഠാന്‍ ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയതിലും ദീപിക തന്റെ സന്തോഷം പ്രകടിപ്പിച്ചു, പ്രേക്ഷകര്‍ വീണ്ടും തിയേറ്ററുകളിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നാണ് താരം പറഞ്ഞത്.

jawan did without payment deepika

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES