ഇപ്പോൾ നമ്മുടെ രാജ്യം സംസാരിക്കുന്നത് കോറോണയെ പറ്റിയും ഓക്സിജൻ ക്ഷാമത്തെ പറ്റിയുമാണ്. നമ്മുടെ കേന്ദ്ര സർക്കാരിനെ ഈ സമയത്ത് കുറ്റപ്പെടുത്തി നിരവധി പേരാണ് ഉയർന്ന് വന്നത്. അപ്പോഴാണ് നടൻ പ്രകാശ് രാജിന്റെ കാര്യം ഇപ്പോൾ ചർച്ച ആകുന്നത്. കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്താകമാനും രൂക്ഷമായിരിക്കുകയാണ്. അതോടൊപ്പം തന്നെ പലയിടത്തും ഓക്സിജൻ ക്ഷാമവുമുണ്ട്. ഈ അവസ്ഥയിൽ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഈ നടന്‍.
ദീർഘ വീക്ഷണമില്ലാത്ത, അധികാര ഭ്രമമുള്ള ഈ സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്, അത് ഇനിയും ഞാന തുടരും. ഉണരൂ ഇന്ത്യ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ രാജ്യത്തിന്‍റെ നേതാവിനെ പറ്റി നിങ്ങള്‍ എന്ത് കരുതുന്നുവെന്നും 3000 കോടി രൂപ മുടക്കി നിർമിച്ച സർദാർ വല്ലാഭായ് പേട്ടൽ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ഒരു പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ട്വീറ്റിൽ ഇത് കുറിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ വൈറൽ
മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടനും, നിർമ്മാതാവുമാണ് പ്രകാശ് രാജ്. കന്നട, തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രകാശ് രാജിന് ആദ്യമായി ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുന്നത് ഇരുവർ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ്. മികച്ച സഹനടനുള്ള ദേശീയപുരസ്കാരമാണ് 1998-ൽ ഈ ചിത്രത്തിലൂടെ ഇദ്ദേഹത്തിന് ലഭിച്ചത്.