കോളേജ് പരിപാടിക്കിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ സ്റ്റേജില്‍ നിന്ന് പ്രിന്‍സിപ്പല്‍ ഇറക്കി വിട്ടു. കൊണ്ടോട്ടി വലിയ പറമ്പ് ബ്ലോസം ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് കോളേജ് ഡേ ആഘോഷത്തിനിടെ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്.
കോളേജ് ഡേ ആഘോഷത്തിന് വ്യത്യസ്ത തീമുകളില്‍ വസ്ത്രം ധരിക്കരുതെന്ന പ്രിന്‍സിപ്പലിന്റെ നിര്‍ദേശം മറികടന്ന് വിദ്യാര്‍ത്ഥികള്‍ എത്തിയതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ അതിഥിയെ കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.
വാക്കേറ്റത്തിനിടെ പ്രിന്‍സിപ്പലിന്റെ വാക്കിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ ഡെയ്നെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതനുസരിച്ച് ഡെയ്ന്‍ മടങ്ങുകയായിരുന്നു.