Latest News

നഗ്ന ചിത്രങ്ങള്‍ അയച്ചു തരന്‍ ചിന്മയിക്ക് ഞരമ്പ് രോഗിയുടെ സന്ദേശം; താരത്തിന്റെ മാസ് മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും 

Malayalilife
നഗ്ന ചിത്രങ്ങള്‍ അയച്ചു തരന്‍ ചിന്മയിക്ക് ഞരമ്പ് രോഗിയുടെ സന്ദേശം; താരത്തിന്റെ മാസ് മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും 

സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയിലേക്ക് ആദ്യ മീടു കടന്നുവരവിന് തുടക്കം കുറിച്ചയാണ് ഗായിക ചിന്മയി. ഗാനരചയിതാവ് വൈരമുത്തുവിനും രാധാ രവിയ്ക്കുമെതിരെ ശക്തമായ ആരോപണങ്ങളാണ് ചിന്മയി ഉന്നയിച്ചത്. തന്റെ മീ ടു ആരോപണത്തിന്റെ പേരില്‍ സിനിമാ രംഗത്ത് നിന്ന് ഒട്ടേറെ വേട്ടയാടലുകളാണ് പിന്നീട് നേരിടേണ്ടി വന്നത്. 

ആരോപണങ്ങള്‍ക്കൊപ്പം വിവാദങ്ങളും ശക്തമായപ്പോള്‍ തനിക്ക് സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി പറഞ്ഞിരുന്നു. അതിന് തെളിവായി കഴിഞ്ഞ ദിവസം ഒരാള്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ചിന്മയി പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍.

നഗ്‌നചിത്രങ്ങള്‍ അയച്ചു തരാന്‍ ആവശ്യപ്പെട്ട് ഒരു യുവാവ് ചിന്മയിക്ക് സന്ദേശം അയച്ചു. സന്ദേശത്തിന് ചിന്മയി നല്‍കിയ മറുപടിയാണ് രസകരം. ന്യൂഡ് ലിപ്സ്റ്റിക്കുകളുടെ ചിത്രങ്ങളാണ് ചിന്മയി അയാള്‍ക്ക് അയച്ചു കൊടുത്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലം അയച്ച ഞരമ്പ് രോഗിക്ക് കടുത്ത മറുപടി നല്‍കിയത്. 

chinmayi nude pics requested psycho man

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES