സ്ത്രീധനം സീരിയലില്‍ ചാളമേരിയായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് മോളി കണ്ണമാലി. മോളി എന്നാണ് പേരെങ്കിലും ചാള മേരി എന്നു പറഞ്ഞാലേ മേരിയെ നാളാള്‍ അറിയൂ. അമര്‍, അക്ബര്‍ ആന്റണി ഉള്‍പെടെയുള്ള ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മകന് കയറികിടക്കാന്‍ പോലും സ്ഥലമില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങുകയാണ് മോളി.
മോളിയുടെ മകന്‍ ജോളിക്ക് സത്രീധനമായി ലഭിച്ച സ്ഥലത്ത് വീട് പണിയുന്നതിന് സമീപവാസികള്‍ സമ്മതിക്കുന്നില്ലെന്ന് കാണിച്ചാണ് മോളി പരാതിയുമായി പോലീസ് സ്റ്റേഷന്‍ കയറുന്നത്. മകന് മൂന്ന് സെന്റ് സ്ഥലമാണ് സ്ത്രീധനമായി ലഭിച്ചത്. പെണ്‍കുട്ടിയുടെ അമ്മൂമ്മയാണ് ഇഷ്ടദാനമായി അത് പെണ്‍കുട്ടിക്ക് കൊടുത്തത്. സ്ഥലത്തിന് പട്ടയം തരാം എന്നു പറയുന്നതല്ലാതെ പെണ്‍വീട്ടുകാര്‍ തരുന്നില്ല. മുദ്ര പേപ്പറില്‍ എഴുതി നല്‍കിയതാണ്. കഴിഞ്ഞ എട്ടു കൊല്ലമായി അവിടെ ഷെഡ് കെട്ടിയാണ് മകനും കുടുംബവും താമസിച്ചത് ഇപ്പോള്‍ ആ ഷെഡ് വെളളം കയറി നശിച്ച് പോയി. അത് പൊളിച്ച് ശേഷം തറവാട്ടു വീടായ തന്റെ വീട്ടിലാണ് അവര്‍ വന്നു താമസിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് അവിടെ ഒരു വീടു വച്ചു കൊടുക്കാമെന്നു കരുതിയെങ്കിലും എന്നാല്‍ മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ലെന്ന് ചാള മേരി എന്ന മോളീ ജോസഫ് പറയുന്നു.
മകനും ഭാര്യയ്ക്കും മൂന്ന് കുഞ്ഞുങ്ങളാണ് ഉളളത്. മരുമോളും എറെ മനോ വിഷമത്തിലാണ്. അത് അവരുടെ അമ്മയുടെ സ്ഥലമാണ്. എന്നിട്ടാണ് പെണ്‍വീട്ടുകാര്‍ കളളക്കളി മുഴുവന്‍ കളിക്കുന്നതെന്നും താരം പറയുന്നു. മുദ്രപേപ്പറില്‍ എഴുതി തന്നിട്ടുണ്ടെങ്കിലും ആധാരം തന്നിട്ടില്ല. ആ രേഖകളെല്ലാം തന്റെ പക്കലുണ്ട്. ആധാരം ചോദിച്ചിരുന്നുവെങ്കിലും തരാം എന്നു പറഞ്ഞതല്ലാതെ തന്നില്ല.
എനിക്ക് നീതി കിട്ടണം. എന്റെ മകനും കുടുംബത്തിനും കിടക്കാന്‍ വീട് വയ്ക്കണം. ഇപ്പോള്‍ പെണ്‍വീട്ടുകാര്‍ തങ്ങള്‍ക്കെതിരെ എല്ലായിടത്തും കളളക്കേസ് കൊടുക്കുകയാണ്. അങ്ങനെ ആണെങ്കില്‍ തനിക്ക് തന്റെ മകനെ നഷ്ടപ്പെടും. അതിനു നീതിക്കു വേണ്ടി വന്നതാണ് എന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. എല്ലായിടത്തും പരാതി നല്‍കിയിട്ടുണ്ട്. കമ്മീഷ്ണര്‍ക്കും മറ്റുമായി അഞ്ചെട്ടു കേസുകള്‍ കൊടുത്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.ഇക്കാര്യത്തില്‍ ആവശ്യമായ നിയമ സംരക്ഷണം അനുവദിക്കണമെന്നും നടി അപേക്ഷിക്കുന്നു.