സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗാജന്തരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണന്‍ വേണു കുന്നപ്പിള്ളി എന്നിവരുടെ നിര്‍മാണത്തില്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചാവേര്‍. കുഞ്ചാക്കോ ബോബന്‍, ആന്റണി പെപ്പെ, അര്‍ജുന്‍ അശോകന്‍,? ജോയ് മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അന്നൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങി.
രാഷ്ട്രീയം പക സൗഹൃദം എന്നിങ്ങനെ ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങള്‍ക്കിടയിലൂടെ കഥ പറയുന്ന ചിത്രം ഒരു സ്ലോ പേസ് ത്രില്ലര്‍ ആണ്.. ചിത്രത്തിന്റെ നിഗൂഢതകള്‍ എല്ലാം ഒളിഞ്ഞിരിക്കുന്ന പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്..
. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഏറെ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്... ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രമാണ് ചാവേര്‍. ആദ്യ മോഷന്‍ പോസ്റ്റര്‍ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ടാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയത്.
ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍ നിഷാദ് യൂസഫ്, മ്യൂസിക് ജസ്റ്റിന്‍ വര്‍ഗീസ്,പ്രൊഡക്ഷന്‍ ഡിസൈന്‍ഗോകുല്‍ ദാസ്,എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിയോ ഏബ്രഹാം ,ബിനു സെബാസ്റ്റ്യന്‍ ,സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കോസ്റ്റും ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട് സുപ്രിം സുന്ദര്‍,മേക്കപ്പ് റോണക്‌സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, വി.എഫ്എക്‌സ് ആക്‌സില്‍ മീഡിയ,സൗണ്ട് മിക്‌സിംഗ് ഫസല്‍ എ. ബക്കര്‍,ഡി. ഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോ,സ്റ്റില്‍ അര്‍ജുന്‍ കല്ലിങ്കല്‍,അസോസിയേറ്റ് ഡയറക്ടര്‍ സുജിത്ത് സുന്ദരന്‍, ആര്‍. അരവിന്ദന്‍, ടൈറ്റില്‍ ഗ്രാഫിക്‌സ് എബി ബ്ലെന്‍ഡ്,ഡിസൈന്‍ മാക്ഗഫിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.