Latest News

കൈയില്‍ രക്തം പുരണ്ട ചുറ്റികയുമായുള്ള വിജയുടെ ചിത്രവുമായി ഫസ്റ്റ് ലുക്ക് പുറത്ത്; ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസറ്റ് ലുക്ക് എത്തിയത് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍; ന്യൂയോര്‍ക്ക് ടൈം സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍; ഇളയദളപതിക്ക് ഇന്ന് 49ാം ജന്മദിനം

Malayalilife
 കൈയില്‍ രക്തം പുരണ്ട ചുറ്റികയുമായുള്ള വിജയുടെ ചിത്രവുമായി ഫസ്റ്റ് ലുക്ക് പുറത്ത്; ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസറ്റ് ലുക്ക് എത്തിയത് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍; ന്യൂയോര്‍ക്ക് ടൈം സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍; ഇളയദളപതിക്ക് ഇന്ന് 49ാം ജന്മദിനം

മിഴകത്തിന്റെ ഇളയ ദളപതി വിജയ് ഇന്ന് 49-ാം വയസിലേക്ക് പ്രവേശിക്കുകയാണ്.പ്രിയതാരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.വ്യത്യസ്തമായ ആഘോഷ പരിപാടികളാണ് ആരാധകര്‍ തമിഴ്നാട്ടിലെമ്പാടും ഒരുക്കിയിരിക്കുന്നത്. അന്നദാനവും രക്തദാനവും അടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് താരത്തിന്റെ ആരാധക സംഘടനയായ മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ വിജയ്യുടെ ജന്മദിനം ആഘോഷിക്കാറുള്ളത്.

വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ വീണ്ടും ഒരുമിക്കുന്ന ലിയോ തന്നെയാണ് ആരാധകര്‍ക്ക് ഇളയ ദളപതിയുടെ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം.ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി കഴിഞ്ഞു. പോസ്റ്ററില്‍ ചുറ്റിക ആഞ്ഞ് വീശുന്ന സൂപ്പര്‍ സ്റ്റാര്‍ വിജയിയെ കാണാം. ഒപ്പം രക്തം ചിന്തുന്നതും, കൈവിരലുകളും വ്യക്തമാണ്. മുന്‍കാലങ്ങളിലേത് പോലെ തന്നെ പ്രവചനങ്ങള്‍ക്ക് അതീതമായ ലോകേഷ് സ്റ്റൈല്‍ പോസ്റ്റര്‍ തന്നെയാണ് ഇക്കുറിയും ഒരുക്കിയിട്ടുള്ളത്. ഒരു സമ്പൂര്‍ണ ആക്ഷന്‍ ത്രില്ലര്‍ തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് പോസ്റ്റര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

പതിനായിരത്തിലധികം നര്‍ത്തകരോടൊപ്പമുള്ള മാസ് ഗാനം ചിത്രത്തില്‍് വിജയ് ആലപിക്കുന്നത്. ലിയോയുടെ ആദ്യ സിംഗിള്‍ പ്രൊമോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇത് കൂടാതെ കാനഡയിലെ വിജയ് ആരാധകര്‍ ഇഷ്ട താരത്തിന്റെ ചിത്രം ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ എത്തിച്ചാണ് പിറന്നാള്‍ ആഘോഷിക്കുന്നത്.  ടൈം സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വിഡിയോ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. കാനഡയില്‍ നിന്നുള്ള മക്കള്‍ ഇയക്കം പ്രവര്‍ത്തകരാണ് ദളപതിയുടെ പുറന്തനാള്‍ ടൈം സ്‌ക്വയറില്‍ എത്തിച്ചത്

വിജയുടെ സിനിമകളിലെ ചിത്രങ്ങള്‍ക്കൊപ്പം താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോയാണ് ബില്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചത്. ഒരു തമിഴ് നടന് ആദ്യമായാണ് ടൈം സ്‌ക്വയറിലെ ബില്‍ ബോര്‍ഡില്‍ പിറന്നാള്‍ ആശംസകള്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് ആരാധകരുടെ അവകാശവാദം. മുന്‍പ് നടന്‍ ധനുഷിന്റെ ജഗമേ തന്തിരം, മാധവന്റെ റോക്കട്രി ദി നമ്പി എഫക്ട് തുടങ്ങിയ സിനിമകളുടെ പരസ്യങ്ങള്‍ ടൈം സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മാസ്റ്റേഴ്‌സ് എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പം ടൈംസ് സ്‌ക്വയറില്‍ നിന്ന് വിജയ് നൃത്തം ചെയ്യുന്ന വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും ടൈം സ്‌ക്വയറില്‍ പ്രത്യക്ഷപ്പെട്ട വിജയ്യുടെ  പിറന്നാള്‍ വീഡിയോയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

birthday gift to vijay

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES