Latest News

എപ്പോഴാണ് അമ്മയ്ക്ക് മരുമകളുടെ മുടി ഇതുപോലെ പിന്നിയിടാന്‍ ആവുക; കമന്റിന് മറുപടിയുമായി ബിനീഷ് ബാസ്റ്റിന്‍

Malayalilife
എപ്പോഴാണ് അമ്മയ്ക്ക് മരുമകളുടെ മുടി ഇതുപോലെ പിന്നിയിടാന്‍ ആവുക; കമന്റിന്  മറുപടിയുമായി ബിനീഷ് ബാസ്റ്റിന്‍

കോവിഡ് കാലത്ത് എല്ലാവരും വീടുകളിൽ തന്നെ കഴിയുമ്പോൾ മീന്‍ പിടിക്കുന്ന വീഡിയോയും പാചക വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ് നടന്‍ ബിനീഷ് ബാസ്റ്റിന്‍. എന്നാൽ ഇത്തവണ  ബിനീഷ് എത്തിയിരിക്കുന്നത് അമ്മയ്‌ക്കൊപ്പമുള്ള ഒരു സുന്ദര  ചിത്രം പങ്കുവച്ച് കൊണ്ടാണ്.  ബിനീഷിന്റെ മുടി പിന്നിയിടുന്ന അമ്മയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ബിനീഷിന്റെ പോസ്റ്റ് "ടീമേ..അമ്മയ്ക്ക് തുല്യം അമ്മ മാത്രം" എന്ന ക്യാപ്ഷനോടെയാണ്.  നിരവധി കമന്റുകളുമായി  ചിത്രത്തിന് പിന്നാലെ ആരാധകരും എത്തിയിരുന്നു. എന്നാൽ താരത്തിന്റെ പോസ്റ്റിന് ചുവടെ  എപ്പോഴാണ് അമ്മയ്ക്ക് മരുമകളുടെ മുടി ഇതുപോലെ പിന്നിയിടാന്‍ ആവുക എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമന്റ്. എന്നാൽ കമന്റിട്ടയാളുടെ പേര് ടാഗ് ചെയ്ത് കൊണ്ട്  മറുപടിയും നല്‍കിയിരുന്നു.

ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ  അമ്മയ്ക്ക് കൂട്ടാവട്ടെ, അമ്മയ്ക്ക് ഒരു ഹായ് എന്ന കമന്റുകളും പോസ്ടിനോപ്പം വരുന്നുണ്ട് . അമ്മയ്ക്ക് ജനിച്ച കാലം മുതല്‍  ലോക്ഡൗണില്‍ ഒരു ലൈവ് വീഡിയോക്കിടെ ലോക്ഡൗണ്‍ ആണെന്ന് ബിനീഷ് പറഞ്ഞിരുന്നു. കുറച്ച്‌ ദിവസം കൊണ്ട് തന്നെ വീട്ടില്‍ ഒതുങ്ങിക്കൂടി ഇരിക്കുന്നതിന്റെ ബുദ്ധിമുട്ട്  മനസ്സിലായെന്നും കൊറോണ വൈറസ് നമ്മളെ പലതും പഠിപ്പിച്ചെന്നും ബിനീഷ് തുറന്ന് പറഞ്ഞു.

എപ്പോഴാണ് അമ്മയ്ക്ക് മരുമകളുടെ മുടി ഇതുപോലെ പിന്നിയിടാന്‍ ആവുക; കമന്റിന്  മറുപടിയുമായി ബിനീഷ് ബാസ്റ്റിന്‍

bineesh sebastian replies to a comment on his post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES