ഫ്രഞ്ച് പാചക കലയില്‍ ബിരുദം നേടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി. ലണ്ടനിലെ പ്രശസ്തമായ ലെ കോര്‍ഡര്‍ ബ്ല്യൂ കോളേജില്‍ നിന്നാണ് കല്യാണി ഫ്രഞ്ച് പാചക കലയില്‍ ബിരുദം നേടിയത്. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സാധ്യമായിരിക്കുന്നതെന്ന് കല്യാണി പറയുന്നു.
ഫ്രഞ്ച് കുസീന്‍ ഷെഫായി താന്‍ ഗ്രാഞ്ച്വേറ്റായെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ കല്യാണി പറയുന്നത്. തന്റെ സര്‍ട്ടിഫിക്കേറ്റുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.ഞാന്‍ ലണ്ടനില്‍ എന്തു ചെയ്യുകയാണ് എന്നതിനുള്ള ഉത്തരമാണിത്. ദി ഗ്രേറ്റ് ലി കാര്‍ഡന്‍ ബ്ലൂവില്‍ നിന്ന് ഫ്രെഞ്ച് കുസീന്‍ ഷെഫായി ഞാന്‍ ഗ്രാഞ്ച്വേറ്റായിരിക്കുന്നു. എന്റെ ആഗ്രഹം സഫലീകരിക്കാനുള്ള യാത്രയായിരുന്നിത്. ഇപ്പോള്‍ തീര്‍ത്തും പുതിയൊരു വികാരമാണ് എനിക്ക് അനുഭവപ്പെടുന്നത്.
ഈ കോഴ്‌സ് പഠിക്കുന്നതിനിടെ പലവട്ടം നിര്‍ത്തിയാലോ എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പല തടസ്സങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് ഞാന്‍ ഇത്ര ദൂരമെത്തിയെന്ന് മനസ്സിലാക്കുന്നു. ഒരുപാട് പാഠങ്ങളും തിരിച്ചറിവുകളുമുണ്ടായ സമയമാണിത്. ഇതൊരു തുടക്കം മാത്രമാണെന്ന് കണ്ട് ഞാന്‍ മുന്നോട്ട് നീങ്ങുകയാണ്. ഇതെന്റെ കരിയറായി തിരഞ്ഞെടുക്കുമോ എന്ന് അറിയില്ല. പക്ഷെ ഞാന്‍ തന്നെ പാകപ്പെടുത്തിയെടുത്ത ഒരു കഴിവാണിത്. ഞാന്‍ ഒറ്റയ്ക്ക് നടന്ന പാതകളില്‍ എന്നെ ചേര്‍ത്തുപ്പിടിച്ച മാതാപിതാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒരുപാട് നന്ദി,കല്യാണി കുറിച്ചു.
അനവധി പേര്‍ കല്യാണിയെ അഭിനന്ദം അറിയിച്ച് ആശംസ കമന്റുകള്‍ കുറിച്ചിട്ടുണ്ട്.ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. തന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടും മകളാണെന്ന് ബിന്ദു പണിക്കര്‍ പറഞ്ഞിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം സിനിമ മേഖലയില്‍ വീണ്ടും സജീവമാകുകയാണ് ബിന്ദു പണിക്കര്‍.
സ്‌റ്റൈഫി സേവ്യറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മധുര മനോഹര മോഹംആണ് ബിന്ദു പണിക്കരുടെ അവസാനം റിലീസിനെത്തിയ ചിത്രം. രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷെറഫുദ്ദീന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
സമൂഹ മാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള താരമാണ് കല്യാണി. ബിന്ദു പണിക്കര്‍ക്കും സായി കുമാറിനുമൊപ്പമുള്ള റീലുകള്‍ കല്യാണി പങ്കുവെയ്ക്കാറുണ്ട്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുമുണ്ട്. അഭിനയവും നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കല്യാണി കലാരംഗത്ത് സജീവമാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയാണ് കല്യാണി വ്യത്യസ്ത മേഖല തെരഞ്ഞെടുത്തത്.