Latest News

മദ്യപിച്ചും പുകവലിച്ചും ഹോട്ടായി ഓവിയ; 90എംഎല്ലില്‍ ചൂടന്‍ രംഗങ്ങള്‍ അല്‍പം അതിരുകടന്നു; ആന്‍സന്‍ പോള്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ വിവാദത്തിലേക്ക്

Malayalilife
മദ്യപിച്ചും പുകവലിച്ചും ഹോട്ടായി ഓവിയ; 90എംഎല്ലില്‍ ചൂടന്‍ രംഗങ്ങള്‍ അല്‍പം അതിരുകടന്നു; ആന്‍സന്‍ പോള്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ വിവാദത്തിലേക്ക്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച മലയാളിയായ ഓവിയ നായികയാകുന്ന പുതിയ ചിത്രം 90 എം.എല്ലിന്റെ ട്രെയിലര്‍ വിവാദമാകുന്നു. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ പുതിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരിക്കുകയാണ്.

അതിരു കടന്ന അശ്ലീല പദപ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും ഉള്‍പ്പെട്ട ട്രെയിലറിന് താഴെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പോണ്‍ സിനിമകളേക്കാള്‍ മോശമായ അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും ആരാധകര്‍ പറയുന്നു. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ഓവിയ ആര്‍മനിയൊക്കെ ഇപ്പോള്‍ എവിടെ പോയെന്നും ഇവര്‍ ചോദിക്കുന്നു.

മലയാളിതാരം ആന്‍സന്‍ പോളും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം ഫെബ്രുവരി 22ന് റിലീസ് ചെയ്യും. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് ചിമ്പുവാണ്. താരം അതിഥി വേഷത്തിലും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.

bigboss contestant oviya new film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES