നിരവധി ഭാഷകളില്‍ ശ്രദ്ധേയമായ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ബിഗ്ബോസ് അന്യഭാഷകളിലായി 13ലധികം സീസണുകളായി മുന്നേറിക്കൊണ്ടിരിക്കയാണ്. എന്നാല്‍ മലയാളത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ബിഗ്ബോസ് എത്തിയത്. രണ്ട് സീസണ്‍ മാത്രമാണ് മലയാളം ബിഗ്ബോസ് പിന്നിട്ടിരിക്കുന്നത്. പ്രമുഖ നടന്മാരാണ് ബിഗ്ബോസ് അവതാരകരായി എത്തുന്നത്. മലയാളത്തില്‍ മോഹന്‍ലാലും ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ഹാസനുമാണ് അവതാരകരായി എത്തുന്നത്. മോഹന്‍ലാലിന്റെ അവതരണത്തിനെതിരെ പലപ്പോഴും പല തരത്തിലുളള വിമര്‍ശനങ്ങളും ഉയരാറുണ്ട്. മറ്റു ഭാഷകളിലെ താരങ്ങള്‍ കുറച്ചു കൂടി കണിശക്കാരണെന്നും മോഹന്ഡലാലും ആ നിലവാരത്തിലേക്ക് ഉയരണമെന്നുമാണ് പലപ്പോഴും ആരാധകര്‍ പറയാറുളളത്.
മലയാളം ബിഗ്ബോസ ്രണ്ടാമത്തെ സീസണ്‍ പകുതിക്ക് അവസാനിച്ചത് ആരാധകര്‍ക്ക് നിരാശ ഉണ്ടാക്കിയിരുന്നു. കൊവിഡ് എത്തിയതോടെയാണ് ഷോ പകുതിക്ക് നിര്‍ത്തേണ്ടി വന്നത്. ഇപ്പോള്‍ ലോകത്താകമാനം രോഗം വ്യാപിക്കുകയും ഇനി എന്ന് ഇതില്‍ നിന്നും മുക്തി നേടുമെന്ന് അറിയാത്ത സാഹചര്യവുമാണ്. അതിനാല്‍ തന്നെ ഇനി ഇത്തരത്തിലെ റിയാലിറ്റി ഷോകള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നായിരുന്നു ആരാധകരുടെ കണക്ക് കൂട്ടല്‍. എന്നാലിപ്പോള്‍ ഹിന്ദി ബിഗ്ബോസ 14ാം സീസണ്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ. ഇതിന്റെ ഫസറ്റ് ലുക്ക് അവതാരകന്‍ കൂടിയായ സല്‍മാന്‍ ഖാന്‍ ആണ് പുറത്ത് വിട്ടത്. തന്റെ ഫാം ഹൗസില്‍ നിന്നുളള വീഡിയോയിലാണ് താരം ബിഗ്ബോസ കളേഴ്സില്‍ എത്തുന്നുവന്ന് പറഞ്ഞത്. ലോക് ഡൗണ്‍ ആയതോടെ തന്റെ കൃഷിയിടത്തിലാണ് താരം.
അടുത്ത മാസം 27-ാം തിയതി സീസണിലെ ആദ്യ എപ്പിസോഡ് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ എപ്പിസോഡ് ടെലിക്കാസ്റ്റിന് രണ്ട് ദിവസം മുമ്പ ഷൂട്ടിങ് ആരംഭിക്കും.മുംബൈ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് സെറ്റ് ഒരുങ്ങുന്നത്. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സജ്ജീകരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ബിഗ് ബോസ് പ്രമോയ്ക്കായി ഈ മാസം സല്‍മാന്‍ ഖാന്‍ ഷൂട്ടിങ്ങിനെത്തും. കോവിഡും സാമൂഹിക അകലവുമെല്ലാം പ്രമോയില്‍ പ്രമേയമാക്കുമെന്നാണ് ലഭിക്കുന്ന വിവവരം. ബോളിവുഡ് സൂപ്പര്‍താരം ഇക്കുറി 16 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.പുതിയ സീസണിലെ എല്ലാ മത്സരാര്‍ത്ഥികളെയും ബിഗ് ബോസ് വീട്ടിലേക്ക് കടക്കുന്നതിന് മുമ്ബ് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി സീസണ്‍ 14ല്‍ കോമണര്‍ അടക്കമായിരിക്കും മത്സരാര്‍ത്ഥികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ ഒഡിഷനിലൂടെയാണ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.