അന്നത്തെ ആ കുട്ടിയെയും അവന്റെ സ്വപ്‌നത്തെയും വിശ്വസിച്ചതിന് നന്ദിയെന്ന് കുറിച്ച് ഉണ്ണി മുകുന്ദന്‍; ഗുരു എന്നതിലുപരി അച്ഛന്റെ സ്ഥാനമായിരുന്നുവെന്നും ജീവിതം അനുഗ്രഹീതമാക്കിയതിന് നന്ദി പറഞ്ഞും ഭാമ; ലോഹിതദാസ് വിടവാങ്ങിയിട്ട് 14 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് താരങ്ങള്‍

Malayalilife
അന്നത്തെ ആ കുട്ടിയെയും അവന്റെ സ്വപ്‌നത്തെയും വിശ്വസിച്ചതിന് നന്ദിയെന്ന് കുറിച്ച് ഉണ്ണി മുകുന്ദന്‍; ഗുരു എന്നതിലുപരി അച്ഛന്റെ സ്ഥാനമായിരുന്നുവെന്നും ജീവിതം അനുഗ്രഹീതമാക്കിയതിന് നന്ദി പറഞ്ഞും ഭാമ; ലോഹിതദാസ് വിടവാങ്ങിയിട്ട് 14 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് താരങ്ങള്‍

സേതുമാധവനേയും, അച്ചൂട്ടിയേയും, വിദ്യാധരനേയും ഭാനുവിനേയുമെല്ലാം പോലെ മലയാളികളുടെ ഹൃദയത്തിന്റെ അഭ്രപാളിയിലേക്ക് അവര്‍ക്കിടയില്‍ നിന്നും തന്നെ കണ്ടെടുത്ത കഥാപാത്രങ്ങളെ അതി തീവ്രമായി സന്നിവേശിപ്പിച്ച ലോഹിതദാസ് നടന്നകന്നിട്ട് പതിന്നാല് വര്‍ഷം തികയുകയാണ് ഇന്ന്.വര്‍ഷങ്ങള്‍ക്ക് 2009 ജൂണ്‍ 28നാണ് മലയാള സിനിമക്ക് നഷ്ടം സമ്മാനിച്ച് അതുല്യ കലാകാരന്‍ വിട വാങ്ങിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഭാമയും ഉണ്ണി മുകുന്ദനും പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

തന്നെ താരമാക്കി മാറ്റിയതിന് ഉള്ള് നിറഞ്ഞ് നന്ദി പറഞ്ഞിരിക്കുകയാണ് ഉണ്ണി.നിങ്ങള്‍ വിടവാങ്ങിയിട്ട് 14 വര്‍ഷമായി എന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ആരും വിശ്വസിക്കാത്തപ്പോള്‍ എന്നെ വിശ്വസിച്ചതിന് നന്ദി. നമ്മള്‍ തമ്മില്‍ ആദ്യം കണ്ടുമുട്ടിയത് മുതലാണ് എന്റെ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് ഞാന്‍ മുന്നോട്ട് പോയത്. അന്നത്തെ ആ കുട്ടിയെയും അവന്റെ സ്വപ്നത്തെയും വിശ്വസിച്ചതിന് നന്ദി. താങ്കളുടെ ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ അങ്ങയ്ക്ക് അഭിമാനം തോന്നും വിധം മുന്നോട്ട് പോകാന്‍ ഞാന്‍ പരിശ്രമിക്കുന്നുണ്ടെന്ന് ഉണ്ണി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇന്നും ഒരു നടനെന്ന നിലയില്‍ എന്റെ ജീവിതത്തിലെ ഓരോ ദിവസവും നിങ്ങളെ സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ സന്തോഷവാനാണെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കാത്തതില്‍ എനിക്ക് ഖേദമുണ്ട്, ലോഹി സര്‍' എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

ലാഹിതദാസ് ആണ് ഉണ്ണിമുകുന്ദനെ ആദ്യമായി സിനിമയിലേക്ക് വിളിച്ചത്.നിവേദ്യത്തിലേക്കാണ് ഉണ്ണിയെ വിളിച്ചിരുന്നത്. പക്ഷേ ആ കഥാപാത്രം ഉണ്ണി ചെയ്തില്ല. ആത്മവിശ്വാസം ഇല്ലാത്തതിനാല്‍ ചെയ്തില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിട്ടുണ്ട്.

ഭാമ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ

16 വര്‍ഷങ്ങള്‍, നിവേദ്യം. മലയാളത്തിന്റെ പ്രിയകലാകാരന്‍ ലോഹിതദാസ് സാറിന്റെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞു എന്നുള്ളത് ഇപ്പോളും എനിക്കൊരു വിസ്മയമാണ്. ഏറെ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ ശിഷ്യ ആകാന്‍ കഴിഞ്ഞതില്‍ ഗുരു എന്നതിലുപരി അച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. സാര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ എന്ന് പലപ്പോളും ആഗഹിച്ചിട്ടുണ്ട്.

എത്രത്തോളം അദ്ദേഹത്തിന്റ പ്രതീക്ഷകള്‍ക്കൊത്തു ഉയരാന്‍ കഴിഞ്ഞു എന്നെനിക്കറിയില്ല. എന്നാലും എന്റെ ജീവിതം ഇത്രമേല്‍ അനുഗ്രഹമാക്കിയതില്‍ സാറിനോട് ഒരുപാട് കടപ്പാട്. ചില വ്യക്തികളിലൂടെ ഇന്നും സാറിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നു. അദ്ദേഹത്തിലൂടെ പരിചയപ്പെടാന്‍ കഴിഞ്ഞവരെയും സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നു. എന്നും എപ്പോളും നന്ദിയും ആദരവും എന്നായിരുന്നു ഭാമ കുറിച്ചത്.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ സിനിമയില്‍ തുടക്കം കുറിച്ചത്. രേഖിതയെന്ന പേര് ഭാമയാക്കി മാറ്റിയതിന് പിന്നില്‍ അദ്ദേഹമായിരുന്നു.

Read more topics: # ലോഹിതദാസ്
bhama and unni mukundan about lohithadas memory

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES