ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ഷെഡ്യൂള്‍ ജോര്‍ദ്ദാനിലാണ് നടക്കുന്നത്. കേരളത്തിലെ രംഗങ്ങളെല്ലാം തന്നെ ആദ്യ ഷെഡ്യൂളിലായി 2017ല്‍ പൂര്‍ത്തിയാക്കിയിരുന്നു. നജീബായി രൂപമാറ്റം പ്രാപിച്ച പൃഥ്വിയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
കായംകുളം സ്വദേശിയ യത്ഥാര്‍ത്ഥ ജീവിതം പകര്‍ത്തിയി നോവലായിരുന്നു ബെന്യാമിന്റെ ആടുജീവതം നോവല്‍. നജീബ് എന്ന ചെറുപ്പക്കാരന്‍ അറബിനാട്ടില്‍ ജോലിക്കെത്തുന്നതും ഇവിടെ നേരിടേണ്ടി വരുന്ന ക്രൂരപീഡനങ്ങളും കഷ്ടപ്പാടുകളുമൊക്കെയാണ് ചിത്രം പറയുന്നത്.