മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ബേസില്‍ ജോസഫ്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ മലയാളത്തിലെ എന്നു മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ താരങ്ങളിലൊരാളായി നടന്‍ മാറി.ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും പെണ്‍കുഞ്ഞ് പിറന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരെ സന്തോഷ വാര്‍ത്ത അറിയിച്ചത്.ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് മകളുടെ പേര്.
ഇപ്പോഴിതാ മകള്‍ക്കു ഹോപ്പ് എന്നു പേര് നല്‍കാനുള്ള കാരണം പറയുകയാണ് ബേസില്‍. താരത്തിന്റെ ഭാര്യ എലിസബത്ത് ആണ് പേര് നല്‍കിയതെന്ന് ബേസില്‍ പറയുന്നു. ഒരു സീരീസ് കാണുന്നതിനിടയിലാണ് എലിസബത്തിന് ഹോപ്പ് എന്ന പേര് സ്‌ട്രൈക്ക് ചെയ്യുന്നത്. ആ സീരീസില്‍ ഒരു പട്ടിക്കുട്ടി ജനിക്കുന്നുണ്ട്, അതിനു നല്‍കുന്ന പേരാണ് ഹോപ്പ് എന്നത്. വളരെ പ്രശ്‌നങ്ങള്‍ക്കിടയില്‍ അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കി ജനിക്കുന്ന കുഞ്ഞിനെ അവര്‍ ഹോപ്പ് എന്ന് വിളിച്ചു ബേസിലിന്റെ വാക്കുകളിങ്ങനെ
2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഗണേഷ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൂക്കാലം ആണ് ബേസിലിന്റെ പുതിയ ചിത്രം. ഏപ്രില്‍ 8 ന് റിലീസിനെത്തിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, വിജയരാഘവന്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു