പ്രശസ്ത മലയാള ചലച്ചിത്രതാരമാണ് ബാലുവര്‍ഗീസ്. വര്‍ഗീസ് ഇജെ, നീന വര്‍ഗീസ് എന്നിവരാണ് മാതാപിതാക്കള്‍. ദിലീപ് ചിത്രമായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ആ കഥാപാത്രത്തിനായി ഒരു കുട്ടിയെ തേടിയ ലാല്‍ ജോസിന്, തന്റെ അമ്മയുടെ സഹോദരന്‍ കൂടിയായ സംവിധായകന്‍ ലാലാണ് ബാലുവിനെ നിര്‍ദ്ദേശിക്കുന്നത്. കോമഡി റോളുകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ബാലു വര്‍ഗീസ്. ബാലതാരമായും സഹനടനായും തിളങ്ങിയ ശേഷമാണ് നായകനടനായും ബാലു മാറിയത്.
അച്ഛനാകാൻ പോകുന്ന നേരത്തെ തന്നെ എല്ലാവരും അറിഞ്ഞതാണ്. ബേബി ഷവറിനുള്ള ചിത്രങ്ങൾ ഒക്കെയും വൈറൽ ആയതുമാണ്. അന്ന് ആസിഫ് അലി, അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെയുളള ബാലുവിന്റെ സുഹൃത്തുക്കളും പങ്കെടുത്തു. ഇപ്പോഴിതാ എലീന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷവും പങ്കുവെച്ചിരിക്കുകയാണ് ബാലു വര്‍ഗീസ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ഇന്‍സ്റ്റ സ്റ്റോറിയിലൂടെ ബാലു അറിയിച്ചു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് ബാലുവും എലീനയും. നടന്‍ ലാലിന്‌റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 2നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ലാല്‍ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ബാലു വര്‍ഗീസിന്‌റെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് മാണിക്ക്യകല്ല്, ഹണിബീ, കിംഗ് ലയര്‍ പോലുളള ചിത്രങ്ങള്‍ നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആദ്യ സിനിമയിലെ അഭിനയ്തതിനുശേഷമാണ് ബാലു സ്‌ക്കൂളിലെ കലാവേദികളില്‍ സജീവമാകുന്നത്. പിന്നീട് അറബിക്കഥയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ക്യൂബ മുകുന്ദന്റെ ചെറുപ്പം അവതരിപ്പിച്ചു. അതിനുശേഷം തലപ്പാവിലെ വേഷം ശ്രദ്ധിച്ച നടന്‍ പൃഥ്വീരാജ്, ബാലുവിനെ മാണിക്യക്കല്ലിലേക്കും അര്‍ജ്ജുനന്‍ സാക്ഷിയിലേക്കും ചെറു വേഷങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചു. ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനു പഠിക്കുന്ന സമയത്താണ് ഈ ചിത്രങ്ങള്‍ ചെയ്തത്.