ദീപാവലിക്കായി കോകിലക്കൊപ്പം ചെന്നൈയിലേക്ക് പറന്ന് ബാല; മധുരം നല്‍കി ബാലയുടെ അയും  സമ്മാനം നല്കി സഹോദരിയും; തല ദീവാലി ആഘോഷിക്കുന്ന വീഡിയോ പങ്ക് വച്ച നടന് വിമര്‍ശന പെരുമഴ

Malayalilife
 ദീപാവലിക്കായി കോകിലക്കൊപ്പം ചെന്നൈയിലേക്ക് പറന്ന് ബാല; മധുരം നല്‍കി ബാലയുടെ അയും  സമ്മാനം നല്കി സഹോദരിയും; തല ദീവാലി ആഘോഷിക്കുന്ന വീഡിയോ പങ്ക് വച്ച നടന് വിമര്‍ശന പെരുമഴ

ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി ഭാര്യയും കൂട്ടി ചെന്നൈയില്‍ എത്തിയിരിക്കുകയായിരുന്നു ബാല. വിവാഹ ശേഷമുള്ള ആദ്യത്തെ ദീപാവലി ആഘോഷമാണ് ഇരുവര്‍ക്കും.തല ദീപാവലി എന്നാണ് തമിഴ്‌നാട്ടില്‍ ആദ്യ ദീപാവലിയെ വിശേഷിപ്പിക്കുന്നത്. 

ബാലയുടെ അമ്മയും സഹോദരങ്ങളുമെല്ലാം ചെന്നൈയിലാണ് സെറ്റില്‍ഡ്. അതിനാലാണ് അമ്മയെ കാണാനും തല ദീവാലി ആഘോഷിക്കാനുമായി ബാലയും കോകിലയും ചെന്നൈയിലെത്തിയത്. മുമ്പ് ബാലയ്‌ക്കൊപ്പം കൊച്ചിയിലായിരുന്നു അമ്മയുടെ താമസം. പിന്നീട് വാര്‍ധക്യ സഹജമായ അവശതകള്‍ വന്നതോടെയാണ് ചെന്നൈയിലേക്ക് പോയത്.

ബാല തന്നെയാണ് സോഷ്യല്‍മീഡിയ വഴി ചെന്നൈയിലെ ദീപാവലി ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കിട്ടത്. ഞങ്ങളുടെ തല ദീവാലി... എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ആശംസകള്‍ എന്ന് കുറിച്ചുകൊണ്ടാണ് ഫോട്ടോ ബാല പങ്കിട്ടത്. പുതിയ മരുമകളെ മധുരം നല്‍കിയാണ് ബാലയുടെ അമ്മ സ്വീകരിച്ചത്. സഹോദര സമ്മാനം നല്കുന്ന ചിത്രങ്ങളും നടന്‍ പങ്ക് വച്ചിട്ടുണ്ട്.

ബാല-കോകില വിവാഹം എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ കേരളീയ ആചാരപ്രകാരമാണ് നടന്നത്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും അവശതകളും കൊണ്ടാണ് അമ്മ വരാതിരുന്നതെന്ന് വിവാഹ ചടങ്ങിനുശേഷം പ്രതികരിക്കവെ ബാല പറഞ്ഞിരുന്നു. എലിസബത്തുമായി ബാല കുടുംബജീവിതം നയിച്ചിരുന്ന സമയത്ത് ബാലയുടെ അമ്മയും ഇരുവര്‍ക്കും ഒപ്പം കൊച്ചിയിലുണ്ടായിരുന്നു. എലിസബത്തിന് ബാല കാര്‍ സമ്മാനിച്ചപ്പോള്‍ അമ്മയും സാക്ഷിയായി ഉണ്ടായിരുന്നു. 

ബാലയുടെ നാലാം വിവാഹമാണ് കോകിലയുമായി നടന്നത്. ആദ്യത്തെ ഭാര്യ കന്നഡക്കാരിയായ ഒരു പെണ്‍കുട്ടിയായിരുന്നുവത്രെ. ശേഷം അമൃത സുരേഷിനെ വിവാഹം ചെയ്തു. ആ ബന്ധം തകര്‍ന്നപ്പോഴാണ് ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം ചെയ്തത്. . ചെന്നൈയില്‍ തന്നെയാണ് കോകിലയും ജനിച്ച് വളര്‍ന്നത്. ബാലയുടെ മാമന്റെ മകളാണ്. 

ബാലയുടെ ദീപാവലി ആശംസ കമന്റുകള്‍ക്കിടയിലും വിമര്‍ശനം ഉയരുകയാണ്. അടുത്ത ദീപാവലിക്ക് ആരാകും ഭാര്യയെന്നാണ് ചിലര്‍ ബാലയെ വിമര്‍ശിച്ച് കുറിച്ചത്. എല്ലാ കാര്യങ്ങളും വീഡിയോ പിടിച്ചു ഇട്ടില്ലെങ്കില്‍ ഒരു സമാധാനവും ഇല്ലല്ലോ. ആരെ കാണിക്കാനാണ്.. ആദ്യ ഭാര്യമാരെയോ... അവര്‍ ജീവനും കൊണ്ട് രക്ഷപെട്ടു അത് തന്നെ ഭാഗ്യം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
 

Read more topics: # ബാല. കോകില
bala and his new wife kokila

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES